24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 36,011 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്തെ 36,011 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം 50,000ത്തില്‍ താഴെ റിപോര്‍ട്ട് ചെയ്യുന്നത് ഇത് തുടര്‍ച്ചയായി 29ാം ദിവസമാണ്.   ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96,44,222 ആയിട്ടുണ്ട്. അതില്‍ 4,03,248 പേര്‍ സജീവ രോഗികളാണ്. 91,00,792 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുളളില്‍ 482 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ആകെ മരണം…

Read More

കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ. കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62) യാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീടിൻ്റെ വരാന്തയിലാണ് മരിച്ചു കിടക്കുന്നതായി അയൽവാസികൾ കണ്ടത്.ഇവർ ഒറ്റക്കാണ് താമസം. നേരത്തെ ഉമ്മയും കൂടെയുണ്ടായിരുന്നു.ഉമ്മ മരിച്ച ശേഷം ഇവർ ഒറ്റക്കായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്യേഷണം തുടങ്ങി.  

Read More

കെഎം മാണിയാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്; പക്ഷേ കോൺഗ്രസിൽ നിന്നുണ്ടായത് അനീതീയെന്ന് ജോസ് കെ മാണി

കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ് പാർട്ടിക്ക് നേരിടേണ്ടി വന്നതെന്ന് ജോസ് കെ മാണി. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തവെയാണ് കോൺഗ്രസിനെതിരെ ജോസ് കെ മാണി രൂക്ഷ വിമർശനമുന്നയിച്ചത്. കെ എം മാണിയാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്. അതിൽ തുടരാൻ കേരളാ കോൺഗ്രസിന് അർഹതയില്ലെന്നാണ് യുഡിഎഫ് കൺവീനർ എഴുതി വായിച്ചത്. അതുവഴി കഴിഞ്ഞ 28 വർഷക്കാലം യുഡിഎഫിന്റെ രൂപീകരണത്തിലും ഉയർച്ചയിലും താഴ്ചയിലും നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയും ഒപ്പം നിന്ന ജനങ്ങളെയുമാണ് കോൺഗ്രസ്…

Read More

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണം, ഇന്ന് പവന് 480 രൂപ വർധിച്ചു

സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 480 രൂപ പവന് വർധിച്ച് സ്വർണവില 38,500 കടന്നു. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ച് 4825 രൂപയിലെത്തി. പവന് 38,600 രൂപയാണ് വില ഈ മാസം തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു. പിന്നീടിത് 35,800ലേക്ക് താഴ്ന്നുവെങ്കിലും പിന്നീട് റെക്കോർഡ് കുതിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് സ്വർണത്തിന് വർധിച്ചത്.

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

വെങ്ങപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 2 ലെ തെക്കുംതറ വായനശാല,മൈലാടിപ്പടി,പൂളക്കണ്ടി,കൊക്കോട്ടുമ്മല്‍ കോളനി പ്രദേശം,വാര്‍ഡ് 3 ലെ കോക്കുഴി,ചാമുണ്ഡം,ഓടമ്പംപൊയില്‍ പ്രദേശം,വാര്‍ഡ് 6,7 ലെ അപ്പണവയല്‍ പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും,വൈത്തിരി പഞ്ചായത്തിലെ  6(ചാരിറ്റി),7(മുള്ളന്‍പാറ),9(താലിപ്പുഴ) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.

Read More

മൂന്ന് മാസത്തിന് ശേഷം കണ്ണൂരിലെത്താം; ഫസൽ വധക്കേസിൽ കാരായി സഹോദരൻമാർക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്

  തലശ്ശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. അതുവരെ എറണാകുളം ജില്ല വിട്ടുപോകരുത്. 2006 ഒക്ടോബർ 22നാണ് എൻ ഡി എഫുകാരനായ ഫസൽ കൊല്ലപ്പെടുന്നത്. കേസിൽ സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരൻ അടക്കമുള്ള എട്ട് പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസാണെന്ന വെളിപ്പെടുത്തൽ പിന്നീട് വന്നിരുന്നു. എങ്കിലും ഇത്…

Read More

ഒമ്പതാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കും; ഉത്തരവിറങ്ങി

  സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകും അധ്യാപകർ വർക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്തി മെയ് 25നുള്ളിൽ പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം കൊവിഡ് നിബന്ധനകൾ പാലിച്ച് മെയ് 19ന്…

Read More

നടൻ ടൊവിനോ തോമസിന് കൊവിഡ്; ഐസോലേഷനിലെന്ന് താരം

  നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും നിലവിൽ ഐസോലേഷനിലാണെന്നും ടൊവിനോ സോഷ്യൽ മീഡിയ വഴി അറിയിച്ചു. നിലവിൽ ഐസോലേഷനിലാണ്. പ്രകടമായ ലക്ഷണങ്ങളില്ല. സുഖമായി തന്നെ ഇരിക്കുന്നു. കുറച്ചു ദിവസത്തേക്ക് ക്വാറന്റൈൻ ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണം. എല്ലാവരും സുരക്ഷിതരായിരിക്കുക എന്ന് ടൊവിനോ സമൂഹ മാധ്യമത്തിൽ കുറിച്ചു

Read More

കോവിഡ് വ്യാപാനം; അടച്ചിട്ട പാളയം മാർക്കറ്റ് ഇന്നു മുതൽ പ്രവർത്തിക്കും

കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട പാളയം മാർക്കറ്റ് ചൊവ്വാഴ്ചമുതൽ പ്രവർത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായിപാലിച്ചായിരിക്കും മാർക്കറ്റിന്റെ പ്രവർത്തനം. കഴിഞ്ഞ 23-നാണ് പാളയം പച്ചക്കറിമാർക്കറ്റിലെ 233 പേർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മാർക്കറ്റ് അടച്ചിട്ടു. മാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ നിരീക്ഷണകാലാവധി പൂർത്തിയായതിനുശേഷം വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തിയിരുന്നു. 304 പേർക്ക് നടത്തിയ പരിശോധനയിൽ 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കുറഞ്ഞതിനെത്തുടർന്നാണ് മാർക്കറ്റ് തുറക്കാൻ ജില്ലാഭരണകൂടം അനുമതി നൽകിയത്. കോവിഡ് വ്യാപനഭീതിയിൽ പാളയം പച്ചക്കറി മാർക്കറ്റ് അടച്ചതിനെത്തുടർന്ന് വേങ്ങേരിയിലെ തടമ്പാട്ടുതാഴം കാർഷികവിപണനകേന്ദ്രത്തിലാണ്…

Read More

തീവ്ര കോവിഡ് വ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്നു

കോവിഡിന്റെ തീവ്രവ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ വലിയ തോതിൽ കേസുകൾ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേർക്ക് മാത്രമാണ് രോഗം ബാധിച്ചതെന്ന് ആശ്വാസകരമാണ്. 448 പേർക്കാണ് രാജ്യത്ത് ഇന്നലെ ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 85,91,731ഉം മരണസംഖ്യ 1,27,059 ആയി. ഇപ്പോൾ 5,05,265 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 79,59,406 പേർ ഇതിനകം രോഗമുക്തി കൈവരിച്ചു. ഇന്നലെ മാത്രം 42,033 പേർ രോഗമുക്തരായി. അതേ…

Read More