കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ക്ഷീണം; ഡോക്ടർ എഴുതുന്നു
കൊവിഡ് 19 ൽ നിന്ന് സുഖം പ്രാപിക്കുന്ന 69 ശതമാനം രോഗികളും നിരന്തരമായ ക്ഷീണം അനുഭവിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് ചെയ്തതായി അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. മഹാമാരിയുടെ വരവോട് കൂടി നമ്മുടെ ആരോഗ്യത്തിന് നൽകേണ്ട ശ്രദ്ധ വർദ്ധിച്ചിരിക്കുന്നു. കൊവിഡ്-19 പോലെ സാംക്രമികവും അപകടകരവുമായ ഒരു രോഗം ഉള്ളതിനാൽ, ഉടനടിയുള്ളതും ദീർഘകാലവുമായ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അറിയിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നത്തിലൂടെ, നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ശരിയായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കുന്നുണ്ടെന്ന്…