കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ക്ഷീണം; ഡോക്ടർ എഴുതുന്നു

 

കൊവിഡ് 19 ൽ നിന്ന് സുഖം പ്രാപിക്കുന്ന 69 ശതമാനം രോഗികളും നിരന്തരമായ ക്ഷീണം അനുഭവിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് ചെയ്തതായി അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. മഹാമാരിയുടെ വരവോട് കൂടി നമ്മുടെ ആരോഗ്യത്തിന് നൽകേണ്ട ശ്രദ്ധ വർദ്ധിച്ചിരിക്കുന്നു.

കൊവിഡ്-19 പോലെ സാംക്രമികവും അപകടകരവുമായ ഒരു രോഗം ഉള്ളതിനാൽ, ഉടനടിയുള്ളതും ദീർഘകാലവുമായ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അറിയിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നത്തിലൂടെ, നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ശരിയായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവയുമായി ഉചിതമായി ഇടപെടാനും നമ്മെപ്രാപ്തരാക്കുന്നു.

ഒരു നെഗറ്റീവ് പരിശോധനാഫലം തീർച്ചയായും ആശ്വാസം ലഭിക്കാൻ മതിയായ കാരണമാണെങ്കിലും, നമ്മുടെ സാധാരണ ജീവിതത്തിലേക്ക് തിരിയുന്നതിനുള്ള ഒരു പച്ചസിഗ്നലായി ഇതിനെ ഒരിക്കലും കാണരുത്.

കൊവിഡ് 19 പോലുള്ള വൈറൽ അണുബാധയ്ക്ക് ശേഷവും കാലക്രമേണയുള്ള സാധാരണലക്ഷണങ്ങളായ ശ്വാസതടസ്സം, ചുമ, പേശിവേദനഅല്ലെങ്കിൽ തലവേദന, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ നിലനിൽക്കുന്നു. എന്നിരുന്നാലും കൊവിഡിന് ശേഷമുള്ള ഏറ്റവും സാധാരണമായ അനന്തരഫലങ്ങളിലൊന്നാണ് കൊവിഡ് തളർച്ച നിരന്തരമായ ക്ഷീണവും ഊർജ്ജത്തിന്റെയും ശ്രദ്ധയുടെയും അഭാവം എന്നിവയാണ്. ഇത് നമ്മുടെ ദൈനംദിന ജീവിതശൈലിയെ ബാധിക്കുന്നു.

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ പ്രവർത്തനരീതിയെയും നേരിട്ട് ബാധിക്കുന്നവയാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും രോഗപ്രതിരോധ സംവിധാനത്തിലും ഒരു പ്രധാന പങ്കുവഹിക്കുന്നു. ഒരു രോഗാവസ്ഥയിലും, വീണ്ടെടുക്കൽ ഘട്ടത്തിലും ഇതിന് വളരെ അധികം
പ്രാധാന്യം ഉണ്ട്. കൊവിഡ് 19നു ശേഷം നമ്മുടെ ആരോഗ്യനില വീണ്ടെടുക്കുന്നതിനും കൊവി‍ഡ് ക്ഷീണം
നിയന്ത്രിക്കുന്നതിനുമുള്ള പ്രധാനഘടകങ്ങളിലൊന്ന് നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്താനും ശക്തിപ്പെടുത്താനും സമയവും ശരിയായപോഷണവും നൽകുക എന്നതാണ്.

നിങ്ങളുടെ വിജയകരമായ പോസ്റ്റ് കൊവിഡ് ജീവിതശൈലിയുടെ ഭാഗമായി, അനുയോജ്യമായ ശരീരഭാരം നിരീക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഏതെങ്കിലും അസുഖത്തിന് ശേഷം നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കാൻ അമിതമായി ഭക്ഷണം കഴിക്കാനുള്ള സ്വാഭാവിക പ്രവണതയുണ്ട്.

ഇത് അതിന്റെതായ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം വരുന്ന അമിതഭാരത്തിനും കാരണമാകും. സുഖംപ്രാപിച്ചതിന് ശേഷം ഊർജ്ജവും സ്റ്റാമിനയും വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, ആവശ്യമായ പോഷക സപ്ലിമെന്റ് കഴി
ക്കുന്നതിലൂടെ സമർത്ഥവും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണശീലങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ് എന്ന് തിരുവനന്തപുരം ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ ഡോ. ജോതിദേവ് കേശവദേവ് പറയുന്നു.

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം മനസ്സിലാക്കുക…

കൊവിഡ് -19 ന്റെ പ്രത്യാഘാതങ്ങളെ തരണം ചെയ്യുന്നതിൽ പോഷകാഹാരത്തിന്റെ പങ്ക് വളരെ വലുതാണ്. കാരണം വൈറസ് ശരീരത്തിൽ പിടിപെടുന്ന സമയത്ത് മൊത്തത്തിലുള്ള ആരോഗ്യം ദുർബലമാകാൻ തുടങ്ങുന്നു. വൈറസ് മാറി ഒരു
പാട് നാൾ കഴിഞ്ഞാലും ശരീരം പിന്നെയും ദുർബലമാണ്.

ഈ പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ശരീരത്തിന്റെ പോഷകാഹാര ആവശ്യകത തിരിച്ചറിയുകയും ഉചിതമായ, സമീകൃതാഹാരം അല്ലെങ്കിൽ പോഷക സപ്ലിമെന്റുകൾ ഉപയോഗിച്ച് അത് പരിഹരിക്കുകയും ചെയ്യുക എന്നതാണ്.

പ്രതിരോധശേഷി കുറവായതിനാൽ ദുർബലമായ ശരീരത്തിൽ ഭാവിയിൽ ധാരാളം അണുബാധകൾക്കും രോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധകവചം പുനർനിർമ്മിക്കുന്നതിന് ശരിയായ പോഷകാഹാരം ഉപയോഗിച്ച് ശരീരത്തിനുള്ളിൽ നിന്ന് ശക്തി പ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്.

ഉയർന്ന ജലാംശം നിലനിർത്തുക…

ശരീരതാപനില നിയന്ത്രിക്കുക, കോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുക, അവയവങ്ങൾ ശരിയായി പ്രവർത്തിക്കുക തുടങ്ങി വ്യത്യസ്ത കാരണങ്ങളാൽ ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തേണ്ടത്പ്രധാനമാണ്. ജലാംശം അല്ലെങ്കിൽ ദ്രാവകത്തിന്റെ അഭാവം, വൈജ്ഞാനിക ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, അലസത എന്നി അനുഭവപ്പെടാം.

ചെറിയചുവടുകൾ എടുക്കുക…

നിങ്ങൾക്ക് കൊവിഡ്-19 ഉണ്ടെന്ന് കണ്ടെത്തുന്നതിന് മുമ്പുള്ളത് പോലെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ത്വരയെ ചെറുക്കുക. നിങ്ങളുടെ ശരീരം കടുത്ത സമ്മർദ്ദത്തിന്വിധേയമായി, പ്രാരംഭ സ്റ്റാമിന ലെവലിലേക്ക്മടങ്ങാൻ സമയം ആവശ്യമാണ്.

ഒരു സമയം ഒരു ജമ്പിംഗ്ജാക്ക് അല്ലെങ്കിൽ സ്ക്വാട്ട്! വ്യായാമമുറകൾ പുനരാരംഭിക്കാൻ താൽപ്പര്യമുള്ളവർ, ആവശ്യാനുസരണം സമയമെടുത്ത് മാത്രം തിരിച്ചുവരവ് നടത്തുക. ചെറുതും ആയാസംകുറഞ്ഞതുമായ വ്യായാമങ്ങൾ ചെയ്ത്, നിങ്ങളുടെ ശാരീരികാവസ്ഥ മനസ്സിലാക്കി ശരീരത്തെ അറിഞ്ഞ് പ്രവർത്തിക്കുക.

കൊവിഡ് ക്ഷീണം എല്ലാവരേയും വ്യത്യസ്തമായി ബാധിക്കുന്നു. ചിലർക്ക്, ഇത് കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കും, ചിലർക്ക് ഇത് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കാം. ഇത് മറികടക്കാനുള്ള പരിഹാരം ലളിതവും അതോടൊപ്പം നിങ്ങളുടെ കൈകളിളുമാണ് ഉള്ളത്.