രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും

കുറുവ നാളെ മുതൽ തുറക്കും: 9.30 മുതല്‍ 3.30 വരെ സഞ്ചാരികൾക്ക് പ്രവേശനം രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്.   കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേര്‍ക്കാണ് ദ്വീപില്‍ പ്രവേശനം രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

Read More

മുഖാവരണം അണുവിമുക്തമാക്കാന്‍ കല്ക്ട്രേറ്റില്‍ ഓട്ടോമാറ്റിക് സംവിധാനം

ഉപയോഗ്യശൂന്യമായ മുഖാവരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം  കല്ക്ട്രേറ്റില്‍ ഒരുങ്ങി.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി .എസ് .ടി  മൊബൈല്‍ സൊല്യൂഷന്‍സ് ആണ് ബിന്‍ 19 എന്ന സംവിധാനം തയ്യാറാക്കിയത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് സംവിധാനം ഒരുക്കിയത്.ഐ .ഒ .ടി സാങ്കേതിക വിദ്യയില്‍ ഈ സംവിധാനം പൂര്‍ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത് . മുഖാവരണം യന്ത്രത്തില്‍…

Read More

വൃദ്ധി വിശാലിന്‍റെ ഡാന്‍സ് സൂപ്പര് ഹിറ്റ്; ബിഗ് സ്ക്രീനില്‍ ഇനി പൃഥിരാജിന്‍റെ മകള്‍

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് ഒരു കുഞ്ഞുഡാന്‍സുകാരിയുടെ തകര്‍പ്പന്‍ ചുവടുകള്‍. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും വലിയ രീതിയില്‍ ഏറ്റെടുക്കപ്പെട്ട ഈ കുഞ്ഞുഡാന്‍സറെ തപ്പിയായിരുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍. സീരിയലിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയമായ വൃദ്ധി വിശാൽ ആണ് ഈ തകര്‍പ്പന്‍ ചുവടുകള്‍ക്ക് പിന്നില്‍. സീരിയൽ താരം അഖിൽ ആനന്ദിന്‍റെ വിവാഹ ചടങ്ങിലാണ് വൃദ്ധി എന്ന കുഞ്ഞുമിടുക്കി അവിസ്മരണീയ പ്രകടനവുമായി ഏവരുടെയും ഹൃദയം കീഴടക്കിയത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുന്ന…

Read More

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വയനാട് ഉപകേന്ദ്രത്തിൽ പരിശീലനത്തിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വയനാട് ഗവൺമെന്റ് കോളേജിലെ ഉപകേന്ദ്രത്തിൽ ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ത്രിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിന്റെ ഒന്നാംവർഷ പരിശീലന ക്ലാസുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ് (ഓഫ് ലൈൻ ആന്റ് ഓൺലൈൻ) ക്ലാസ്സുകൾ. 10,000 രൂപ ഫീസും 1,800 രൂപ ജി.എസ്.ടിയും 2,000 രൂപ കോഷൻ ഡിപ്പോസിറ്റും, 100…

Read More

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് പോലീസ്; ഇളവുകൾ വെട്ടിക്കുറച്ചേക്കും

  സംസ്ഥാനത്ത് നാളെ മുതൽ ഏർപ്പെടുത്തുന്ന ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് പോലീസ്. പ്രഖ്യാപിക്കപ്പെട്ട ഇളവുകളിൽ ചിലത് വെട്ടിക്കുറയ്ക്കാൻ ഇതോടെ സാധ്യതയേറി. നിർമാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതിലും നിയന്ത്രണങ്ങൾ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച് പോലീസിന് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. വലിയ ഇളവുകൾ നൽകി കൊണ്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ ഫലവത്താകില്ലെന്ന അഭിപ്രായമാണ് പോലീസിനുള്ളത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട് നിർമാണ മേഖലയ്ക്ക് ഇളവ്…

Read More

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ എസ് ഐയെ ആക്രമിച്ചു; ഒരാൾ പിടിയിൽ

എറണാകുളം പിറവം തിരുമാറാടിയിൽ മദ്യലഹരിയിൽ പോലീസിനെ മൂന്നംഗ സംഘം ആക്രമിച്ചു. ആക്രമണത്തിൽ വനിതാ എസ് ഐക്ക് പരുക്കേറ്റു. അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. രാമപുരം സ്വദേശി എൽദോകുട്ടിയാണ് പിടിയിലായത്. മാസ്‌ക് ധരിക്കാതെ നിന്നത് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. പോലീസ് ജീപ്പിന്റെ താക്കോൽ സംഘം എടുത്തു കൊണ്ടു പോകുകയും ചെയ്തു. സംഘത്തിലെ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.  

Read More

കൊവിഡ് ബാധിച്ച് സിംഹം മരിച്ചു; പിന്നാലെ ആനകള്‍ക്കു കൂട്ടത്തോടെ പരിശോധന

കോയമ്പത്തൂര്‍: മൃഗശാലയിലെ ഒരു സിംഹം കൊവിഡ് ബാധിച്ച് മരിക്കുകയും ഒമ്പതെണ്ണത്തിനു രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ തമ്‌ഴിനാട്ടില്‍ ആനകള്‍ക്ക് കൂട്ടത്തോടെ പരിശോധന നടത്തുന്നു. കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ രണ്ട് ക്യാംപുകളില്‍ ചൊവ്വാഴ്ച 56 ആനകള്‍ക്ക് കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. കൊവിഡ് ബാധിച്ച് ഒരു സിംഹം മരണപ്പെട്ടതിനു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആനകള്‍ക്കു കൂട്ടത്തോടെ കൊവിഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ചെന്നൈയിലെ ഒരു മൃഗശാലയില്‍ ഒമ്പത് സിംഹങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. കോയമ്പത്തൂര്‍…

Read More

‘ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല, ഡിപ്പാർട്ട്മെൻറ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു’; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിസന്ധി, കുറിപ്പുമായി വകുപ്പ് മേധാവി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ രാജിവയ്ക്കാൻ ഒരുങ്ങി യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ. ഉപകരണങ്ങൾ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകൾ മാറ്റി. ഉപകരണങ്ങൾ എത്തിക്കാൻ ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ല. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ലെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കേരളത്തിലെ ആരോഗ്യമേഖലയെ ലജ്ജിപ്പിക്കുന്നതരത്തിലുള്ള നടപടിയാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം…

Read More

20ാമത് ജർമൻ കിരീടം മുത്തമിട്ട് ബയേൺമ്യൂണിക്

ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍മ്യൂണിക്. ലെവന്‍റോസ്ക്കിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ബേയര്‍ലെവര്‍ക്കൂസനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണിന്‍റെ കിരീട നേട്ടം. ശനിയാഴ്ച ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫെെനല്‍ മത്സരത്തില്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ബയേണ്‍ താരങ്ങള്‍ അവരുടെ 20ാമത് ജര്‍മന്‍ കിരീട നേട്ടം ആഘോഷിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ഡേവിഡ് അലാബയുടെയും സര്‍ജേ ഗ്നാബറിയുടെയും ഗോളില്‍ ബയേണ്‍ ലീഡ് ഉയര്‍ത്തി. ഇരട്ട ഗോളിലൂടെ ലെവന്‍റോസ്ക്കി ഈ സീസണില്‍ ബയേണിന് വേണ്ടി 44 മത്സരത്തില്‍…

Read More

എറണാകുളത്ത് പിടിയിലായ അൽ ഖ്വയ്ദ ഭീകരൻ പത്ത് വർഷമായി കേരളത്തിലുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്

എറണാകുളം പെരുമ്പാവൂരിൽ പിടിയിലായ അൽ ഖ്വയ്ദ പ്രവർത്തകരായ മൂന്ന് ബംഗാൾ സ്വദേശികളെക്കുറിച്ച് കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവരിൽ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയാണ്. മറ്റ് രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത്. കേരളാ പോലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയായിരുന്നു എൻഐഎ സംഘം ഇന്നലെ രാത്രി ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ വാർത്തയായതോടെയാണ് പോലീസും ഇക്കാര്യം അറിഞ്ഞത്. ഇന്നലെ അർധരാത്രി രണ്ട് മണിയോടെയാണ് ഇവരെ എൻഐഎ സംഘം പിടികൂടിയത്. മൊഷറഫ് ഹുസൈനെ…

Read More