പുതുവത്സരത്തിനും റെക്കോർഡ് കുടി കുടിച്ച് മലയാളികൾ; വിറ്റത് 82.26 കോടി രൂപയുടെ മദ്യം

  പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്‌കോ വിറ്റു. ക്രിസ്മസിന്റെ തലേനാൾ ബിവ്‌റേജസ്…

Read More

കെ റെയിലിനെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; ജില്ലാ ആസ്ഥാനങ്ങളിൽ ധർണ

  കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. പാത കടന്നുപോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാർച്ചും ധർണയും നടത്തും. സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലാണ് സിൽവർ ലൈൻ വിരുദ്ധ മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘടാനം എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കെ…

Read More

ടെഹ്റാനിൽ സ്ഫോടനം; ട്രംപിന്റ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടന്നെന്ന് റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഇറാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവ​രുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനേട് നിർദേശിച്ചിരുന്നു.ഇരുരാജ്യങ്ങളും വെടിനിർത്തൽ…

Read More

കണ്ണൂർ ബോംബേറ് കൊല: ഒരാൾ അറസ്റ്റിൽ, മുഖ്യ പ്രതി സംസ്ഥാനം വിട്ടതായി സൂചന

  കണ്ണൂർ തോട്ടടയിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. എച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് മൃതദേഹം മാറ്റാൻ വൈകിയതിനെ വീഴ്ചയായി കാണാൻ കഴിയില്ലെന്നും തലയോട്ടി ചിന്നിച്ചിതറിയ സ്ഥലത്ത് സയന്റിഫിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും എ സി പി സദാനന്ദൻ പറഞ്ഞു റിജുൽ, സനീഷ്, ജിജിൽ എന്നീ മൂന്ന് പേരെ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഈ ബോംബ് ജിഷ്ണുവിന്റെ…

Read More

ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക്

ഗള്‍ഫിലെ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശ്രോതാക്കള്‍ തെരഞ്ഞെടുത്തത് ആരോഗ്യ മന്ത്രി കെ കെ ശൈലജയെ. 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ എന്നാണ് അം​ഗീകാരത്തിന്റെ പേര്. കൊവിഡ് മഹാമാരിയില്‍ ജാ​ഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചതിനും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനുമാണ് പുരസ്കാരം.ആരോ​ഗ്യമന്ത്രിയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള നിസ്വാര്‍ത്ഥ സേവനം കൂടി പരി​ഗണിച്ചാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്.

Read More

കണ്ണൂരിലും കൊല്ലത്തും ഐടി പാർക്കുകൾ; സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകളും സ്ഥാപിക്കും

  2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. പ്രധാന പ്രഖ്യാപനങ്ങൾ വർക്ക് നിയർ ഹോം പദ്ധതി പ്രോത്സാഹിപ്പിക്കും. പദ്ധതിക്കായി 50 കോടി വകയിരുത്തി. അഭ്യസ്ഥ വിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതി സഹായിക്കും. കൊല്ലത്തും കണ്ണൂരിലുമായി പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കും. സ്ഥലമേറ്റെടുക്കാൻ ആയിരം കോടി വകയിരുത്തി. സ്ഥലമേറ്റെടുത്താൽ ഉടൻ നിർമാണം ആരംഭിക്കും. ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികൾ സ്ഥാപിക്കും സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കും. ആയിരം…

Read More

യെദ്യൂരപ്പയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്

  കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി എസ് യെദ്യൂരപ്പയെ നീക്കിയേക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാന ബിജെപിയിലെ ഒരുകൂട്ടം നേതാക്കൾ യെദ്യൂരപ്പയെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ തുടരുമെന്നായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിംഗ് വ്യാഴാഴ്ച പറഞ്ഞത്. എന്നാൽ അരുൺ സിംഗ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ സമവായമാകാതെ വന്നതോടെയാണ് മാറ്റത്തിന് ദേശീയ നേതൃത്വം തീരുമാനിക്കുന്നത്. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ഭൂരിഭാഗം ബിജെപി…

Read More

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

ഒമിക്രോണ്‍: സംസ്ഥാന കൊവിഡ് വിദഗ്ധ സമതി ഇന്ന് ജനിതക ശാസ്ത്ര വിദഗ്ധരുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ആശങ്കകള്‍ ശക്തമായതോടെ കൂടുതല്‍ കേരളം ജാഗ്രതാ നടപടികളുമായു മുന്നോട്ട്. ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ദ സമിതിയും തീരുമാനിച്ചിട്ടുണ്ട്. ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന കൊവിഡ് വിദഗ്ദ സമിതി ചര്‍ച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വരുന്നത് വരെ കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് കേരളത്തിന്റെ തീരുമാനം. ഒമിക്രോണ്‍ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നതാണ് ഏറെ ആശങ്കയാകുന്നത്. .കേരളത്തില്‍ നിലവില്‍…

Read More

ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് വെള്ളാപ്പള്ളി

ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ നല്ല കാര്യം ചെയ്തുവെന്നാണ് തന്റെ നിലപാട്. രാഷ്ട്രീക്കാർ അവരുടെ കണ്ണിലൂടെ പലവിധത്തിൽ തീരുമാനത്തെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു ശബരിമല കേസിൽ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും സ്ത്രീകൾ ശബരിമലയിൽ പോകരുതെന്നും താൻ പറഞ്ഞിരുന്നു. സമരമുണ്ടാക്കി സമുദായാംഗങ്ങൾ തെരുവിലിറങ്ങരുതെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അംഗങ്ങൾ സമരത്തിലിറങ്ങിയത് സമുദായത്തിനുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇടയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More