ഓണനാളിന് അവസാനം കരിക്ക് പായസം

മധുരം കഴിക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. ഓണക്കാലം അവസാനിക്കുമ്പോള്‍ നമുക്ക് അല്‍പം കരിക്ക് പായസം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ എപ്പോള്‍ വേണമെങ്കിലും വെറും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് കരിക്ക് പായസം തയ്യാറാക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഈ പായസത്തിലൂടെ ലഭിക്കുന്നു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ആരോഗ്യത്തിനും രുചിക്കും ഒരു പോലെ പ്രാധാന്യം നല്‍കി കൊണ്ട് തന്നെ നമുക്ക് കരിക്ക് പായസം തയ്യാറാക്കി നോക്കാം. പാചകം ഇഷ്ടപ്പെടുന്നവര്‍ക്കും എന്തെങ്കിലും മാറ്റി തയ്യാറാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷന്‍ തന്നെയാണ് കരിക്ക് പായസം. ഇതെങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

ആവശ്യമുള്ള സാധനങ്ങള്‍ കരിക്ക് – 2 കപ്പ് പാല്‍ – 1 ലിറ്റര്‍ ഏലക്കപ്പൊടി – കാല്‍ സ്പൂണ്‍ അണ്ടിപ്പരിപ്പ് – 8-10 എണ്ണം ഉണക്കമുന്തിരി- 8-10 എണ്ണം നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ – 1 സ്പൂണ്‍ കണ്ടന്‍സ്ഡ് മില്‍ക് – 4 സ്പൂണ്‍ (മധുരത്തിന്) തയ്യാറാക്കുന്ന വിധം ആദ്യം വേണ്ടത് കരിക്ക് നല്ലതുപോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിന് വേണ്ടി മിക്‌സിയില്‍ കരിക്ക് ഇട്ട് അതിലേക്ക് അല്‍പം കരിക്ക് വെള്ളം മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ അരച്ചെടുക്കാം. വെള്ളം അധികം ചേര്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം പാല്‍ നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അത് കഴിഞ്ഞ് തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കാവുന്നതാണ്. ഈ സമയം തീ ചെറുതായി കത്തിക്കണം. ഇത് ഒന്ന് കുറുകി വരുമ്പോള്‍ അതിലേക്ക് നമ്മള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന കരിക്ക് ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുറുകി വരുമ്പോള്‍ അതിലേക്ക് നമുക്ക് ഏലക്കപ്പൊടി ചേര്‍ക്കാവുന്നതാണ്.

ഇതിന് ശേഷം അല്‍പം കരിക്ക് അരിഞ്ഞതും കൂടി ചേര്‍ക്കാവുന്നതാണ്. പായസം ഗ്യാസില്‍ നിന്നും വാങ്ങി വെച്ച് അല്‍പം നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. പായസം തയ്യാര്‍. എന്നാല്‍ പൂര്‍ണ സ്വാദ് വേണമെന്നുണ്ടെങ്കില്‍ ഒന്ന് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കാവുന്നതാണ്. ഇത് കുറച്ച് കൂടി ടേസ്റ്റ് നിങ്ങളുടെ പായസത്തിന് നല്‍കുന്നുണ്ട്.