താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ മൂലക്കല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്. തിരൂരില്‍നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും പരപ്പനങ്ങാടിയില്‍നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. ബസ്സുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More

എംഎസി എൽസ 3 കപ്പൽ അപകടം: 4 ദിവസത്തിനുള്ളിൽ നീക്കം ചെയ്തത് 14 മെട്രിക്ക് ടൺ പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ, ആശങ്ക

കൊച്ചി: എംഎസി എൽസ 3 കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തീരങ്ങളിൽ തുടർച്ചയായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ അടിയുന്നത് ആശങ്കയെന്ന് ഡിജി ഷിപ്പിംഗ്. 4 ദിവസത്തിൽ നീക്കം ചെയ്തത് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ്. ഇത് 14 മെട്രിക്ക് ടൺ വരും. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. വളണ്ടിയർമാർ ചേർന്ന് ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടൺ അവശിഷ്ടങ്ങളാണെന്നും ‍ഡിജി ഷിപ്പിങ് അറിയിച്ചു. കപ്പലിലെ എണ്ണ നീക്കം ചെയ്യാൻ തുടങ്ങിയിട്ടില്ല. ഓഗസ്റ്റ് വരെ സമയം വേണമെന്ന്…

Read More

തിരുവനന്തപുരത്ത് പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച എസ് ഐ ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം വിളപ്പിൽശാലയിൽ പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധാകൃഷ്ണൻ(53) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സ്റ്റേഷൻ ഓഫീസറുടെ മാനസിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു നാല് മാസം മുമ്പാണ് രാധാകൃഷ്ണൻ വിളപ്പിൽശാല പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇൻസ്‌പെക്ടർ സജിമോൻ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ ആരോപിച്ചത്. ഒക്ടോബർ ഒന്നിനാണ് രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.  

Read More

മയിലുകളെ കൊണ്ട് കേരളം പൊറുതിമുട്ടും; വരാനിരിക്കുന്നത് വൻ വിപത്തെന്ന് പഠനം

ജഗദീഷ് വില്ലോടി  സൗന്ദര്യ പ്രേമികളുടെ സര്‍ഗാത്മകമായ കാവ്യഭാവനയില്‍ പീലി വിടര്‍ത്തിയാടുന്ന പഞ്ചപക്ഷികളില്‍ ഒന്നായ മയൂരത്തെയാണോ ‘ഭീകരജീവി’ എന്നു വിളിച്ചത്?. മയില്‍ ശല്യം കൊണ്ട് പൊറുതിമുട്ടിയ ന്യൂസിലന്‍ഡുകാര്‍ അവയെ നശിപ്പിക്കാനുള്ള ത്രീവശ്രമത്തിലാണ്. പതിനായിരക്കണക്കിന് മയിലുകളെയാണ് ന്യൂസിലാന്‍ഡ് കൊന്നൊടുക്കിയിട്ടുള്ളത്.കൃഷിക്ക് വന്‍ നാശം വരുത്തുന്ന ഈ വിപത്ത് ‘മയിലുകളുടെ പ്ലേഗ്’ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ സാധാരണക്കാര്‍ക്ക് വിനോദത്തിനുവേണ്ടിയും ടൂറിസത്തിനു വേണ്ടിയും മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാന്‍ഡ് കൊടുത്തിട്ടുണ്ട്. ന്യൂസിലന്‍ഡ് ഇതിനുമുന്‍പും വന്യമ്യഗശല്യത്താല്‍ വലഞ്ഞിട്ടുണ്ട്. 1897-ല്‍ ബ്രിട്ടീഷുകാര്‍ വേട്ടയാടല്‍ വിനോദത്തിനായി കൊണ്ടുവന്ന മാനുകളെ…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ചൊവ്വാഴ്ച 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,080 ആയി 38160 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. നവംബർ 10ന് 1200 രൂപ കുറഞ്ഞതിന് പിന്നാലെ ഒരാഴ്ച കൊണ്ട് 400 രൂപ തിരിച്ചുകയറി.

Read More

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പകര്‍ച്ചവ്യാധി തുടര്‍ച്ചയായി ഉയരുന്നതിനാല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. അണ്‍ലോക്ക് അഞ്ച് പ്രകാരം ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഡിജിസിഎയുടെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനവും വന്നത്. ആഭ്യന്തരമന്ത്രാലയം ഇളവ് നല്‍കിയിരിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമാവും ഈ ഘട്ടത്തിലും പ്രവര്‍ത്തനാനുമതിയുണ്ടാകുക.   അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകളുടെയും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കോ വിലക്ക് ബാധിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്….

Read More

ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; പലയിടത്തും സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജെപിയും കോൺഗ്രസും നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും ബിജെപി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മാർച്ച് നടത്തി. ഇതിനിടെ പ്രവർത്തകരെ…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതി കേസുമായി അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ യൂനിറ്റ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ഒമ്പത് മണി മുതൽ 12 മണി വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ 5 മണി വരെയുമാണ് ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ച സമയം കൂടാതെ…

Read More

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം: 500 പേർ അറസ്റ്റിൽ, 3000 പേർക്കെതിരെ കേസ്‌

കെ.ടി. ജലീലിന്റെ രാജിക്കായുള്ള സമരത്തില്‍ തിരുവനന്തപുരത്ത് 3000 പേര്‍ക്കെതിരെ കേസ്. 500 പേര്‍ അറസ്റ്റിലായി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 8 ദിവസത്തെ കണക്ക് പ്രകാരം മൂവായിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 25 എഫ്‌ഐആറുകള്‍ ഇട്ടിട്ടുണ്ട്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല.

Read More

ലഡാക്കിൽ നിന്ന് ഒരേസമയം സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണ

ലഡാക്കിൽ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമെന്ന് സൂചന. കമാൻഡർ ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായതായി സൈന്യം അറിയിച്ചു. യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ ഒരേ സമയം പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണയായി. സൈനിക പിൻമാറ്റം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ തീരുമാനിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും മുൻനിര പോരാളികൾ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായി സൈന്യം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു   സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ചർച്ചകൾ തുടരും. എട്ടാം കോർ കമാൻഡർ ചർച്ചയിലാണ് നിർണായക…

Read More