Headlines

മാണി സി കാപ്പന്റെ എൻ സി കെയെ യുഡിഎഫ് ഘടക കക്ഷിയാക്കും; രണ്ട് സീറ്റുകൾ നൽകിയേക്കും

മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയെ യുഡിഎഫിൽ ഘടക കക്ഷിയാക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുകൂല നിലപാട് എടുത്തതോടെയാണ് തടസ്സം നീങ്ങിയത്. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. എൻ സി കെക്ക് രണ്ട് സീറ്റുകൾ നൽകിയേക്കുമെന്നാണ് സൂചന. പാലായ്ക്ക് പുറമെ ഏലത്തൂരും നൽകാൻ കോൺഗ്രസ് ഒരുക്കമാണ്. എന്നാൽ തളിപ്പറമ്പ്, അമ്പലപ്പുഴ, കായംകുളം സീറ്റുകളിൽ ഒന്ന് വേണമെന്നാണ് മാണി സി കാപ്പൻ ആവശ്യപ്പെടുന്നത്.

Read More

മെയ് 1 മുതൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകും

  മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ എടുക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് മുന്നണി പോരാളികൾക്കും 45 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് നിലവിൽ വാക്‌സിൻ നൽകുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കാൻ തീരുമാനമായത്. കൊവിഡ് ഭീതിദമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിക്കും

കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം ഇട്ട സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കും. വിഷയത്തിൽ നാളെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ മാതൃകയിൽ അത്തപ്പൂക്കളം ഇട്ടതിന് സൈനികൻ അടക്കം 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കലാപശ്രമം, നിയമവിരുദ്ധമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ പൊലീസ് നടപടിക്ക് എതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന…

Read More

‘കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം’, വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

കേരളത്തൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട്. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സിഎം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ സി മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അനിൽകുമാർ 24 നോട് പറഞ്ഞു. കെ സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു….

Read More

വയനാട് ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (02.01.22) 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.60 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135659 ആയി. 134203 പേര്‍ രോഗമുക്തരായി. നിലവില്‍ 671 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

നാട്ടിലുള്ള യു എ ഇ താമസവിസക്കാർക്ക് മടങ്ങുന്നതിനായി എയർ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് തുടങ്ങി

ഇന്ത്യയിലുള്ള റെസിഡന്റ് വിസക്കാർക്ക് വന്ദേഭാരത് വിമാനങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാൻ സൗകര്യം പ്രഖ്യാപിച്ചു. ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ടിക്കറ്റെടുക്കാം. യാത്രക്കാർ യു എ ഇയിലേക്ക് മടങ്ങാൻ ഐസിഎ യുടെ അനുമതി ലഭിച്ചവരായിരിക്കണം. യു എ…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത

കോഴിക്കോട്:സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കിയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളവും ആലപ്പുഴയും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ടായിരിക്കുമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം തിങ്കളാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. കേരളാ കര്‍ണാടക തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും…

Read More

ചില പ്രശ്‌നങ്ങൾ കൂടി തീരാനുണ്ട്; ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഏഴാം തീയതിക്ക് ശേഷം: കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഏഴാം തീയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ലീഗ് നേതാവ്. യുഡിഎഫ് സീറ്റ് വിഭജനത്തിൽ കുറച്ച് പ്രശ്‌നങ്ങൾ കൂടി തീരാനുണ്ടെന്നും അദ്ദേഹം പരഞ്ഞു ഏഴാം തീയതി മലപ്പുറത്ത് എല്ലാ ജില്ലാ നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും. അതിന് ശേഷമുള്ള ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. യുഡിഎഫുമായി ഇനിയും ചർച്ചകളുണ്ട്. ചില സീറ്റുകൾ വെച്ചു മാറുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകാനുണ്ടെന്നും…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന് ഹൈക്കോടതി; നടിയുടെയും പ്രോസിക്യൂഷന്റെയും ഹർജികൾ തള്ളി

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെയും പ്രോസിക്യൂഷന്റെയും ഹർജികൾ ഹൈക്കോടതി തള്ളി. കോടതി മാറ്റാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക കോടതിയിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത് ഇരുപക്ഷവും ഒരുമിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച വിചാരണ ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വനിതാ ജഡ്ജിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉന്നയിച്ച ആരോപണങ്ങളൊന്നും തന്നെ ഹൈക്കോടതി മുഖവിലക്ക് എടുത്തില്ല അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിയെ…

Read More

ഒഴിവുകൾ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്യണം: വിവിധ വകുപ്പുകൾക്ക് മന്ത്രിസഭാ യോഗത്തിന്റെ നിർദേശം

ഒഴിവുകൾ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് മന്ത്രിസഭാ യോഗത്തിന്റെ നിർദേശം. പ്രമോഷനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനാണ് നിർദ്ദേശം. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. 10 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികളും വകുപ്പുകൾ സ്വീകരിക്കണം. ഇവയുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറിക്കായിരിക്കും. സിവിൽ സപ്ലൈസിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരവിപ്പിച്ച തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.  

Read More