ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍ഷിപ്പ്; കിറ്റ് സ്പോണ്‍സര്‍മാരായി എംപിഎല്‍ എത്തുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍ഷിപ്പ്. ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സര്‍മാരായി എംപിഎല്‍ സ്‌പോര്‍ട്‌സ്(മൊബൈല്‍ പ്രീമിയര്‍ ലീഗ്) ഒപ്പു വച്ചകാര്യം ബിസിസിഐയാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. 120 കോടി രൂപ വരുന്ന മൂന്നു വര്‍ഷത്തെ കരാറിനാണ് എംപിഎല്‍ സ്‌പോര്‍ട്‌സ് ബിസിസിഐയുമായി ഒപ്പു വച്ചത്. കൂടാതെ ഇന്ത്യന്‍ പുരുഷ- വനിതാ ക്രിക്കറ്റ് ടീമുകളുടെ ഒഫിഷ്യല്‍ മെര്‍ച്ചന്‍ഡൈസ് പാര്‍ട്‌നര്‍മാരുമാണ് ഇവര്‍. 2016 മുതല്‍ 2020 വരെ യായിരുന്നു നൈക്കി ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സേഴ്‌സ് ആയിരുന്നത് 370 കോടി കരാര്‍ തുകയും…