മോദിയുടെ നിശ്ചയദാർഢ്യമാണ് ഇതിന് സാധിച്ചത്; വാക്‌സിൻ വിതരണം ഒരു വർഷം പൂർത്തിയാക്കിയതിൽ അമിത് ഷാ
കൊവിഡ് വാക്‌സിനേഷൻ യജ്ഞം ഒരു വർഷം പൂർത്തിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങളും സർക്കാരും ഒരുമിച്ച് നിന്ന് എങ്ങനെ കീഴടക്കാൻ അസാധ്യമായ പ്രതിസന്ധികളെ നേരിട്ട് തോൽപ്പിക്കാമെന്നതിന് ലോകത്തിന് മാതൃകയാണ് ഇന്ത്യയെന്ന് അണിത് ഷാ പറഞ്ഞു. നരേന്ദ്രമോദിയുടെ കാര്യക്ഷമമായ നേതൃത്വവും നിശ്ചയദാർഢ്യവുമാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. രാജ്യത്തെ പൗരൻമാർ പൊതുലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് രാജ്യതാത്പര്യത്തിനായി പ്രവർത്തിച്ചാൽ ഏത് അസാധ്യകാര്യവും സാധ്യമാകും. അത് നമ്മൾ ലോകത്തിന് കാണിച്ചു കൊടുത്തുവെന്നും അമിത് ഷാ ട്വീറ്റ്…