സ്ഥാനാർഥി കോഴ വിവാദത്തിൽ സി കെ ജാനുവിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. ജാനുവിന്റെ പനവല്ലിയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ജാനുവിന്റെയും സഹോദരന്റെ മകൻ അരുണിന്റെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ കെ സുരേന്ദ്രൻ കോഴപ്പണം നൽകിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് നടപടി. നേരത്തെ കേസിൽ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ഗണേഷിനെയും ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെയും ചോദ്യം ചെയ്തിരുന്നു.