സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 35,056 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,53,801 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,87,392 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,764…

Read More

കരിപ്പൂരില്‍ 1,088ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1,088 ഗ്രാം സ്വര്‍ണം പിടികൂടി. ദുബയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ആദ്യത്തെ യാത്രക്കാരന്‍ 495.9 ഗ്രാം സ്വര്‍ണത്തിന്റെ കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. രണ്ടാമത്തെയാള്‍ 591.8 ഗ്രാം സ്വര്‍ണം അരയില്‍ പ്ലാസ്റ്റിക് പൗച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ മാസം ആദ്യം മറ്റൊരു യാത്രക്കാരനില്‍ നിന്ന് അഞ്ച് സ്വര്‍ണ കാപ്‌സൂളുകള്‍ പിടിച്ചെടുത്തിരുന്നു. അഞ്ചും മലദ്വാരത്തില്‍ നിന്നാണ് കസ്റ്റംസ് കണ്ടെടുത്തത്. രണ്ട് ദിവസം മുമ്പ് ടോയ്‌ലറ്റിലെ ചവറ്…

Read More

കൊവിഡ് വാക്‌സിന്‍ പ്രചാരണത്തിന് മാതൃകയായി ഒബാമയും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റനും

വാഷിംഗ്ടണ്‍:കൊവിഡ് വാക്സിനില്‍ ജനവിശ്വാസം ഉയര്‍ത്തുന്നതിന് വാക്‌സിന്‍ കുത്തിവെക്കാനുള്ള തീരുമാനവുമായി യുഎസിലെ മുന്‍ പ്രസിഡന്റുമാര്‍. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരാണ് വാക്‌സിനില്‍ പൊതുജനവിശ്വാസം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പരസ്യമായി വാക്‌സിന്‍ കുത്തിവെക്കുമെന്ന് അറിയിച്ചത്. വാക്സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ടെലിവിഷന്‍ ഷോയിലാണ് വാക്സിന്‍ സ്വീകരിക്കുകയെന്ന് ബരാക് ഒബാമ പറഞ്ഞു. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.      

Read More

ബ്രണ്ണന്‍ പോര്; സുധാകരന് ജാഗ്രത കുറവ് ഉണ്ടായോയെന്ന് കെപിസിസി തീരുമാനിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി

ബ്രണ്ണന്‍ കോളേജ് അനുഭവങ്ങള്‍ പങ്കുവച്ചതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ജാഗ്രത കുറവ് ഉണ്ടായോയെന്ന് കെപിസിസി തീരുമാനിക്കട്ടെയെന്ന് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി- സുധാകരന്‍ വാക്‌പോര് ആരോഗ്യകരമല്ലെന്നും ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട് നാട്ടില്‍. ആ ചര്‍ച്ചകളുടെ ശ്രദ്ധ തിരിച്ചു വിടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം, മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന് പദ്ധതിയിട്ടുണ്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെടി ജോസഫാണെന്ന വെളിപ്പെടുത്തല്‍…

Read More

സെഞ്ചൂറിയനും കീഴടക്കി ടീം ഇന്ത്യ: ദക്ഷിണാഫ്രിക്കയെ തകർത്തത് 113 റൺസിന്

  സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 113 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. സെഞ്ചൂറിയനിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്. ജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. വിജയലക്ഷ്യമായ 305 റൺസിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 68 ഓവറിൽ 191 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. 94ന് നാല് വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 130ൽ അഞ്ചാം വിക്കറ്റ് വീണു. അർധ സെഞ്ച്വറിയുമായി ക്രീസിൽ നിന്ന ക്യാപ്റ്റൻ ഡീൻ എൽഗറാണ് പുറത്തായത്. 77…

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മാനന്തവാടി: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായ ഈസ്റ്റ്പാലമുക്ക് സ്വദേശി മേക്കായി വീട്ടിൽഅമ്മദ് (60) നിര്യാതനായി. . : ഭാര്യ: സൈനബ. മകൻ: പരേതനായ സലിത്ത്. മരുമകൾ: അസീല.

Read More

ലോക്ക് ഡൗൺ നീട്ടുമോ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം

  തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ബുധനാഴ്ചയോടെ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാന്‍ ആണ് സാധ്യത. കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. കൂടാതെ കൂടുതല്‍ കടകള്‍ തുറക്കുന്നതിനും അനുമതി നല്‍കിയേക്കും. അതേസമയം സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്ക ഒഴിയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ…

Read More

കേരള സര്‍വകലാശാലയുടെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി ജി. ആര്‍. അനില്‍

കേരള സര്‍വകലാശാലയെ രാജ്യത്തെ മികച്ച സര്‍വ്വകാലാശാലയായി ഉയര്‍ത്തുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാ പരമാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംബസില്‍ പണിതീര്‍ത്ത 6ലക്ഷം ലിറ്റര്‍ സംഭരണ ശേഷയുള്ള ജല സംഭരണിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരള സര്‍വകലാശാല NIRF റാങ്കിംഗില്‍ 27-ാം സ്ഥാനത്താണ്, കേരളത്തില്‍ ഒന്നാമത്തെതും. എന്നാല്‍ കേരള സര്‍വ്വകാലാ ശാലയെ രാജ്യത്തെ ആദ്യത്തെ പത്ത് റാങ്കിംങ്ങില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ എല്ലാ…

Read More

അയൂബ് കടൽമാട് അന്തരിച്ചു

തോമാട്ടുചാൽ: വയനാട്ടിലെ പ്രമുഖ സാമൂഹിക – സാംസ്കാരിക പ്രവർത്തകനായിരുന്ന അയൂബ് കടൽമാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. കേരള പ്രവാസി സംഘം വയനാട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ജില്ലയിൽ സംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദീർഘ കാലം പ്രവാസിയായിരുന്ന അദ്ദേഹം അബുദാബി കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം മുൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെയും, പ്രവാസി വായനാടിന്റെയും സജീവ പ്രവർത്തകനായിരുന്നു. കോഴിക്കോട് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതാ…

Read More

സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി. നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നടപടി സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എം ഉമ്മർ എംഎൽഎയാണ് നോട്ടീസ് നൽകിയത്. നേരത്തെയും ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് സർക്കാരിനെതിരായ അവിശ്വാസത്തിന്റെ ഭാഗമായാണ് ആവശ്യമുന്നയിച്ചത്.

Read More