Headlines

പാലക്കാട് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. പശ്ചിമബംഗാള്‍ സ്വദേശികളാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ഒരു മണിക്കൂറിനുള്ളില്‍ പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റില്‍ നല്ല വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നാട്ടുകാരും…

Read More

വർക്കല എൻ എസ് എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് പരുക്ക്

  വർക്കല എൻ എസ് എസ് കോളജിൽ വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് പരുക്ക്. ക്രിസ്മസ് ആഘോഷങ്ങൾക്ക് എത്തിച്ച വാഹനമിടിച്ചാണ് വിദ്യാർഥിനിക്ക് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മറ്റ് നാല് വാഹനങ്ങളെയും ഇടിച്ചു തകർത്തു.

Read More

ഇന്ന് 2251 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി 24,620 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2251 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. തിരുവനന്തപുരം 177, കൊല്ലം 292, പത്തനംതിട്ട 177, ആലപ്പുഴ 161, കോട്ടയം 120, ഇടുക്കി 51, എറണാകുളം 130, തൃശൂർ 199, പാലക്കാട് 112, മലപ്പുറം 136, കോഴിക്കോട് 350, വയനാട് 53, കണ്ണൂർ 215, കാസർഗോഡ് 78 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,74,805 പേർ ഇതുവരെ കോവിഡിൽ…

Read More

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക; 84 റൺസിന് ഓൾ ഔട്ട്

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശ് 84 റൺസിന് ഓൾ ഔട്ട്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. നോർജെയും റബാദയും ചേർന്നാണ് ബംഗ്ലാ നിരയെ കടപുഴക്കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകർച്ച. 12 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട അവർ 5ന് 34 റൺസ് എന്ന നലിയിലേക്കും 8ന് 77 എന്ന നിലയിലേക്കും ഒടുവിൽ 84 റൺസിന് ഓൾ ഔട്ടാകുകയുമായിരുന്നു.

Read More

ഐപിഎൽ: പോയിന്റ് പട്ടികയില്‍ മുന്നില്‍ ആര്? ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ് പട്ടിക എങ്ങനെ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിച്ച് നാല് മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇത്തവണ ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ കാര്യങ്ങളെന്നതിനാല്‍ പല താരങ്ങളും താളം കണ്ടെത്താന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. ഇത്തവണ കിരീടം പുതിയൊരു അവകാശിയിലേക്കെത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. ഐപിഎല്ലിന്റെ നിലവിലെ പോയിന്റ് പട്ടിക നമുക്ക് പരിശോധിക്കാം.   പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ തലപ്പത്ത് സിഎസ്‌കെയെ 16 റണ്‍സിന് തോല്‍പ്പിച്ച രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. നെറ്റ്‌റണ്‍റേറ്റിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മുന്നിട്ട് നില്‍ക്കുന്നത്….

Read More

കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് ബാധ; പ്രതിരോധം ശക്തമാക്കുന്നു, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രതപാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരുവകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  …

Read More

പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവം: ആട് ആന്റണിയുടെ വധശിക്ഷ ശരിവെച്ചു

  കൊല്ലത്ത് പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂൺ 12നാണ് സംഭവം നടന്നത്. പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ മണിയൻ പിള്ളയെ വാഹന പരിശോധനക്കിടെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ആട് ആന്റണി വർഷങ്ങളോളം ഒളിവിൽ തന്നെ കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ 13നാണ് ഇയാൾ കേരളാ-തമിഴ്‌നാട് അതിർത്തിയിലെ ഗോപാലപുരത്ത് വെച്ച് പിടിയിലായത്. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം…

Read More

ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുത്തു

  ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ടീം നായകനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. അനിൽ കുംബ്ല സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ബുധനാഴ്ച ഐസിസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് മൂന്ന് വർഷം കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്.

Read More

സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു

സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇപ്പോൾ പി. ആർ.എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നാടകരംഗത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയല്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് . ഗവണ്‍മെന്‍റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം….

Read More

കൻറ്റോൺമെൻ്റ് ഹൗസിൽ യുഡിഎഫിലെ ക്ഷണിക്കപ്പെട്ടവരുടെ യോഗം നടന്നു

യുഡിഎഫ് ഇലക്ഷൻ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കൻറ്റോൺമെൻ്റ് ഹൗസിൽ ക്ഷണിക്കപ്പെട്ടവരുടെ യോഗം നടന്നു. കലാ സാംസ്കാരിക സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഗമം ആയി യോഗം മാറി. വളരെ വിലപ്പെട്ട നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. പെരുമാതുറ സ്നേഹതീരം പോലെ രജിസ്റ്റർ ചെയ്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന കുടുംബ കൂട്ടായ്മകൾക്ക്, പ്രവർത്തനത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകുമെന്ന വാഗ്ദാനം മാനിഫെസ്റ്റോയിൽ ഉൾക്കൊള്ളിക്കണമെന്നായിരുന്നു എസ്സ്. സക്കീർ ഹുസൈൻ മുന്നോട്ട് വെച്ച ഒരു നിർദ്ദേശം. അതുപോലെ…

Read More