സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68),…

Read More

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം; ശക്തമായ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപവും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇവയെ തുടർന്ന് സംസ്ഥാനത്ത് ഈ മാസം 17 വരെ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തെ കരയില്‍…

Read More

വയനാട് ജില്ലയില്‍ 289 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.62

  വയനാട് ജില്ലയില്‍ ഇന്ന് (18.11.21) 289 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.62 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130154 ആയി. 126918 പേര്‍ രോഗമുക്തരായി. നിലവില്‍ 2347 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2201 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഇയാളെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി.   സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശബരിമലയില്‍ ഇത്തവണ മണ്ഡലമകരവിളക്ക് സീസണില്‍ വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തരെ പ്രവേശിപ്പക്കുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അറുപതു കഴിഞ്ഞവരെയും പത്തു വയസില്‍ താഴെയുള്ളവരെയും ദള്‍ശശനത്തില്‍നിന്ന് ഒഴിവാക്കി. സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിരിവയ്ക്കാനോ താമസിക്കാനോ അനുവദിക്കില്ല….

Read More

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡിജിപി ആർ ശ്രീലേഖ ഇന്ന് വിരമിക്കും

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായ ആർ ശ്രീലേഖ ഇന്ന് വിരമിക്കും. ഡിജിപി സ്ഥാനത്ത് നിന്നാണ് വിരമിക്കുന്നത്. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് നിർദേശിച്ചാണ് ശ്രീലേഖ സർവീസിൽ നിന്ന് പടിയിറങ്ങുന്നത് 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. ചേർത്തല എ എസ് പിയായി സർവീസ് ആരംഭിച്ചു. തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ് പിയായി. സിബിഐയിൽ എസ്പിയായി അഞ്ച് വർഷം പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണറായും ജയിൽ ഡിജിപിയായും പ്രവർത്തിച്ചു. നിലവിൽ ഫയർ ഫോഴ്‌സ് മേധാവിയാണ്. ഐപിഎസ് അസോസിയേഷനോടും…

Read More

കാര്‍ഷിക ബില്‍ നിയമമായി; യുപിയില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാനയില്‍ തടഞ്ഞു

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്ത വിതരണ കേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ ഹരിയനായിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെയാണ് ഇവരെ തടഞ്ഞത്. ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്‍പ്പനക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുന്നതിനായി കര്‍ണാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിഷാന്ത് യാദവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബസുമതി ഇതര ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി കര്‍ഷകര്‍ക്ക് അനുമതി നല്‍കുമെന്നും എന്നാല്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ക്രമപ്രകാരമായിരിക്കും ഇതെന്നും ഹരിയാന സര്‍ക്കാര്‍ അറിയിച്ചു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന…

Read More

പാചകവാതക വില വര്‍ധിപ്പിച്ചു

  കൊച്ചി: പെട്രോള്‍ , ഡീസല്‍ വില വര്‍ധനക്ക് പിറകെ സംസ്ഥാനത്ത് പാചകവാതകത്തിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിച്ചിരിക്കുന്നത്. 38 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. രാജ്യത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസും വര്‍ധിച്ചിരുന്നു.

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 43,893 പേർക്ക് കൂടി കൊവിഡ്; 508 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 79,90,322 ആയി ഉയർന്നു. 508 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണസംഖ്യ 1,20,010 ആയി. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തിയിരുന്നു. നിലവിൽ രാജ്യത്ത് 6,10,803 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 72,59,509 പേർക്ക് രോഗമുക്തിയുണ്ടായി പത്ത് കോടിയിലേറെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 10.66 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു….

Read More

ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (21) ആണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാർ തന്നെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപതിയിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

Read More

വിദ്യാർഥിനികളുടെ പരാതി; അധ്യാപകനെതിരെ മലപ്പുറത്ത് പോക്‌സോ കേസ്

  മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്. എടക്കര സിപിഎം ഏരിയ കമ്മിറ്റി അംഗം സുകുമാരനെതിരെയാണ് കേസെടുത്തത്. അധ്യാപകൻ മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് കേസ് സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളജ് സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരൻ. നാല് വിദ്യാർഥികളുടെ പരാതിയിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മജിസ്‌ട്രേറ്റ് വിദ്യാർഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More