അമേരിക്കയിലെ കെന്റക്കിയില്‍ ചുഴലിക്കാറ്റ്; 50 മരണം: നിരവധി പേര്‍ക്ക് പരുക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 200 മൈല്‍ ചുറ്റളവിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണുണ്ടായതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷ്യര്‍ അറിയിച്ചു. മേയ്ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേല്‍കൂര തകര്‍ന്ന് വീണാണ് കൂടുതല്‍ പേരും മരിച്ചത്. നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയായിരുന്നു ഇത്. കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയര്‍ഹൗസില്‍…

Read More

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ഇന്ന് സെക്രട്ടേറിയറ്റില്‍ പരിശോധനക്കെത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്‌ക്കെത്തും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പൊതുഭരണ വകുപ്പ്…

Read More

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു. വിജയ്‌ ചിത്രം തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ചെല്ലാദുരൈ. ചെന്നൈ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 2 മണിക്ക് പള്ളിയിൽ വച്ചാണ്‌ സംസ്കാരം. നിരവധി സിനിമകളിൽ വേഷമിട്ട ചെല്ലാദുരൈ മാരി, കത്തി, തെരി എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മാരിയിൽ “അപ്പടിയാ വിശേഷം” എന്ന ചെല്ലാദുരൈയുടെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

Read More

ബെവ്‌കോയിൽ എത്തുന്നവർ കന്നുകാലികളോ; മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ വിമർശനവുമായി ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്കിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും തിരക്ക് മാറിയിട്ടില്ല. ബെവ്‌കോയിൽ എത്തുന്നവരോട് കന്നുകാലികളോട് പെരുമാറുന്നതു പോലെയാണ് പെരുമാറുന്നതെന്നും കോടതി വിമർശിച്ചു. പോലീസ് ബാരിക്കേഡ് വെച്ചാണ് നിലവിൽ തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്‌ലെറ്റുകളിലെ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു സർക്കാരിന്റെ പുതിയ കൊവിഡ് മാനദണ്ഡങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മദ്യശാലകളിൽ എത്തുന്നവർക്ക് വാക്‌സിനേഷൻ രേഖകളോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കണം. മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ…

Read More

സന്ദർശന വിസക്കാർക്ക്​ ഒമാനിൽ പ്രവേശനവിലക്ക്​

  മസ്​കത്ത്​: കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തിൽ വരുക. ഒമാനി പൗരന്മാർക്കും റെസിഡൻറ്​ വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്​ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനിൽ നിലവിലുള്ള രാത്രി യാത്രാവിലക്ക്​ ഏപ്രിൽ എട്ടിന്​ അവസാനിക്കും. എന്നാൽ രാത്രി…

Read More

100 കടന്ന് ഡീസല്‍ വില; ഇന്ധനവില ഇന്നും കൂട്ടി

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് ഇന്ന് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 107 രൂപ കടന്നു. കൊച്ചിയിൽ ഡീസലിന് 98. 62 രൂപയും പെട്രോളിന് 104.97 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റർ ഡീസലിന് 98.93 രൂപയായി. പെട്രോളിന് 105.26…

Read More

നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതായും തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് കമൽഹാസൻ അറിയിച്ചു. കൊവിഡ് നമ്മളെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു. ചെന്നൈയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് താരം ഇപ്പോൾ

Read More

നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ്. ഇന്ധന വിലവർധനവ്, പുതിയ ഇ-വേ ബിൽ, ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം.40000 വ്യാപാര സംഘടനകൾ ബന്ദിന് പിന്തുണയർപ്പിച്ചിട്ടുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് അവകാശപ്പെട്ടു. അതേ സമയം കേരളത്തിൽ ബന്ദ് ശക്തമായേക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മറ്റു വ്യാപാര സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫയർ അസോസിയേഷനും…

Read More

ആന്ധ്രാപ്രദേശിൽ സഹോദരങ്ങളായ കുട്ടികളെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

  ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ സഹോദരങ്ങളായ ആൺകുട്ടികളെ യുവാവ് ക്രൂരമായി മർദിച്ചു കൊന്നു. കോടേശ്വര റാവു-ഉമാദേവി ദമ്പതിമാരുടെ മക്കളായ പാർഥിവ് സഹസ്വതി(7), രോഹൻ അശ്വിൻ(10) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമാദേവിയുടെ സഹോദരി ഭർത്താവായ ശ്രീനിവാസാണ് കുട്ടികളെ അടിച്ചു കൊന്നത്. തടിക്കഷ്ണം ഉപയോഗിച്ചാണ് ശ്രീനിവാസ് കുട്ടികളെ രണ്ട് പേരെയും തലയ്ക്കടിച്ചത്. മർദനമേറ്റ കുട്ടികൾ ചോരയൊലിപ്പിച്ച് തളർന്നുവീണതോടെയാണ് ഇയാൾ അക്രമം അവസാനിപ്പിച്ചത്. ഇയാൾ തന്നെയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഏഴ് വയസ്സുകാരൻ പാർഥിവ് വീട്ടിൽ നിന്നു തന്നെ മരിച്ചിരുന്നു. രോഹൻ ആശുപത്രിയിലെത്തിയതിന്…

Read More

ലോക്‌സഭയില്‍ ബഹളം: സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: താങ്ങുവില സംബന്ധിച്ച തര്‍ക്കത്തില്‍ ശബ്ദ കലുഷിതമായതിനെ തുടര്‍ന്ന് ലോക്‌സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് പ്രതിപക്ഷ നേതാക്കള്‍ മുദ്രാവാക്യം വിളി തുടങ്ങിയത്.   കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് താങ്ങുവിലയാണ് ഗോതമ്പിന് നിശ്ചയിച്ചിരിക്കുന്നതെന്നും കാര്‍ഷിക ബില്ലില്‍ താങ്ങുവില പ്രഖ്യാപിക്കണമെന്നുമായിരുന്നു ചൗധരി ആവശ്യപ്പെട്ടത്.   ബഹളം ശക്തമായതിനെ തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭ നാലര വരെ നിര്‍ത്തിവച്ചു.   വിജയ് ചൗക്കില്‍ നിന്ന് കര്‍ഷകരോട്…

Read More