ഇഎംസിസി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് രമേശ് ചെന്നിത്തല
ഇഎംസിസി വിവാദത്തില്‍ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരദേശത്തെ കബളിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഒന്നും അറിയില്ല എന്ന നിലപാട് ആശ്ചര്യകരമാണ്. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ആശ്ചര്യം കളളം കള്ളക്കളി കയ്യോടെ പിടികൂടിയപ്പോൾ ഉള്ളതാണ്. താൻ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തെ ആശ്ചര്യപ്പെടുത്തുന്നു. സഭാംഗങ്ങൾക്ക് മറവിരോഗമാണ്. മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കുമെല്ലാം ഒന്നും ആർക്കും ഓർമ്മയില്ല. മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ സൈന്യമെന്ന് പറഞ്ഞ് അവരെ കബളിപ്പിക്കുകയാണ്. പ്രതിപക്ഷം…