ഫ്‌ളാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവം; അഡ്വ. ഇംതിയാസിനെതിരെ നടപടിയെടുക്കുമെന്ന് പോലീസ്
കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്‌ളാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്. എഫ്‌ഐആറിൽ ഫ്‌ളാറ്റ് ഉടമയുടെ പേര് ചേർത്ത് തുടർ നടപടി സ്വീകരിക്കും പോസ്റ്റ്ുമോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് പരിഗണിക്കും. ഇന്ന് പുലർച്ചെയാണ് സേലം സ്വദേശിനിയായ രാജകുമാരി മരിച്ചത്. കഴിഞ്ഞ നാലാം തീയതിയാണ് ഇവർ ഫ്‌ളാറ്റിൽ നിന്നും വീണത് ഇംതിയാസിന്റെ വീട്ടുജോലിക്കാരിയായിരുന്ന ഇവർ ആറാം നിലയിൽ നിന്ന് സാരിയിൽ കെട്ടിത്തൂങ്ങി രക്ഷപ്പെടാൻ…