പാർട്ടി ജാതി പറഞ്ഞാണ് വോട്ട് പിടിച്ചതെന്ന് ആവർത്തിച്ച് എസ് രാജേന്ദ്രൻ
എം എം മണിയെ പേടിച്ചല്ല വാർത്താ സമ്മേളനം മാറ്റിവെച്ചതെന്ന് എസ് രാജേന്ദ്രൻ. മണിക്ക് പറയാനുള്ളത് പറഞ്ഞോട്ടെ. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളിൽ ഇല്ലാത്ത കാര്യമാണ് എല്ലാവരും പറയുന്നത്. എംഎം മണി തനിക്കെതിരെ പ്രസംഗിച്ചാൽ അത് താനും കൂടി കസേരയിട്ടിരുന്ന് കേൾക്കും. ഒരു മുതിർന്ന ആൾ എന്ന നിലയിൽ എം എം മണി പറയുന്നത് കേൾക്കേണ്ടത് ആണെങ്കിൽ കേൾക്കും. ഇല്ലാത്തതാണെങ്കിൽ തള്ളിക്കളയും. വാർത്താ സമ്മേളനം നടത്തേണ്ട കാര്യം വന്നാൽ നടത്തുക തന്നെ ചെയ്യും. എല്ലാവർക്കും എല്ലാവരുടെയും ജാതി അറിയാം….