പോപുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ നഷ്ടം നികത്തും

പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ലേലം ചെയ്‌തോ വിൽപ്പന നടത്തിയോ നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. കേസിൽ അന്വേഷണം തുടരുന്നതിനൊപ്പം തന്നെ നിക്ഷേപകരുടെ നഷ്ടം നികത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട് സ്വത്ത് കണ്ടുകെട്ടാൻ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ ആഭ്യന്തര വകുപ്പ് പറയുന്നുണ്ട്. സഞ്ജയ് കൗൾ ഐഎഎസിനെ ഇതിന്റെ ചുമതല നൽകി. 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പോപുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയൽ, ഭാര്യ പ്രഭ, മക്കളായ…

Read More

വീണ്ടും ചുവന്ന മഴ; ഒരാഴ്ചക്കിടെ രണ്ടാം തവണ: വടകരയില്‍ നാട്ടുകാർ ആശങ്കയിൽ

  വടകര: പ്രദേശവാസികളെ ആശങ്കയിലാക്കി വീണ്ടും ചുവന്ന മഴ. വടകരയില്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ചുവന്ന മഴ ലഭിക്കുന്നത്. മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാകാം ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഒരാഴ്ച്ച മുമ്പ് ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ ചുവന്ന മഴ പെയ്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയിലും ചുവന്ന മഴയുണ്ടായി. അതിന് പിന്നാലെ കുരിയാടിയില്‍ വീണ്ടും ചുവന്ന മഴ പെയ്തു. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. ചുവന്ന മഴവെള്ളം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് വെള്ളം കുപ്പിയിലാക്കി പരിശോധനക്കായി അയച്ചു….

Read More

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളുകളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളും ഒരാൾ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത്…

Read More

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

  കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തൃശ്ശൂർ പോലീസ് ക്ലബ്ബിലാണ് സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. വലിയ സുരക്ഷയാണ് പോലീസ് ക്ലബ്ബിൽ ഒരുക്കിയിരിക്കുന്നത്. പാർട്ടി പ്രതിരോധത്തിൽ അല്ലെന്നും വിവരങ്ങൽ ചോരുന്നതിൽ ഗൂഢാലോചനയുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു ചോദ്യം ചെയ്യൽ രാഷ്ട്രീയ നാടകമാണ്. പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് ഇത്. പരാതിക്കാരന്റെ കോൾ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സുരേന്ദ്രൻ…

Read More

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും; ചർച്ച വിജയം: കെ സുധാകരൻ

  ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ. ചർച്ചകൾ വിയജകരമായിരുന്നുവെന്ന് താരിഖ് അൻവറും അറിയിച്ചു. അഭിപ്രായ ഭിന്നത പരിഹരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും അഭിപ്രായം പരിഗണിച്ചാകും പട്ടിക പ്രഖ്യാപിക്കുകയെന്നും താരിഖ് അൻവർ അറിയിച്ചു. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തർക്കം ഒഴിവാക്കാൻ ദേശിയ നേത്യത്വം ശ്രമിച്ചിരുന്നു. അധ്യക്ഷൻ ഉൾപ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് സംസ്ഥാന നേത്യത്വത്തിന്റെ നിർദേശം. വൈസ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല നൽകും. 3 വൈസ് പ്രസിഡന്റ്,…

Read More

സംസ്ഥാനത്ത് സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി

സംസ്ഥാനത്തെ സ്കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി. നിലവിലെ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്.സി.ഇ.ആർ.ടി.യുടെ ഡയക്ടറുടെ നേതൃത്വത്തിൽ സമിതിയെയെ ചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാൽ അത് വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മിറ്റി വിലയിരുത്തിയത്. സിലബസ് കുറയ്ക്കുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടർ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്നത്തിന് കാരണമാകും. ഇതിന് പുറമേ പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന്…

Read More

ശരീരം നിറയെ തല്ലിയതിന്റെയും, കടിച്ചതിന്റെയും പാടുകള്‍; ഉണ്ണി പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ

  തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം പരാതി നൽകി. നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ ശരീരത്തില്‍ കടിച്ചതിന്റെയും മര്‍ദിച്ചതിന്റെയും പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരന്‍ ആണ് പോലീസില്‍ പരാതി…

Read More

എട്ട് കൊലക്കേസിൽ പ്രതിയായ അങ്കിത് ഗുജ്ജാർ തീഹാർ ജയിലിൽ മരിച്ച നിലയിൽ

  കൊടുംകുറ്റവാളി അങ്കിത് ഗുജ്ജാർ തിഹാർ ജയിലിൽ മരിച്ച നിലയിൽ. തിഹാർ ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ഗുജ്ജാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് കൊലക്കേസിൽ പ്രതിയായ ഇയാളെ ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് പോലീസിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെട്ട ഗുജ്ജാറിന്റെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നതാണ്. സൗത്ത് ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.

Read More

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ മാസം 17ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത് വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തിയാൽ മതിയെന്നാണ് നിർദേശം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ഇടത് അധ്യാപക സംഘടനകൾ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Read More