കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ നീട്ടി കര്‍ണാടക ആര്‍.ടി.സി

നാട്ടിൽ നിന്ന്‌ ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കര്‍ണാടക ആർ.ടി.സി. ഓണം സ്പെഷ്യൽ സ്പെഷ്യല്‍ സർവീസുകൾ കൂടുതല്‍ ദിവസത്തേക്ക് നീട്ടി. കര്‍ണാടക ആര്‍ ടി സിയുടെ ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം. കേരള ആര്‍ ടി സിയും സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ നീട്ടിയിരുന്നു. കേരളത്തിന്‍റെ അനുമതി ലഭിച്ചാല്‍ തുടര്‍ന്നും കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തും.

Read More

വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; നിലപാട് കടുപ്പിച്ച് സർക്കാർ

  സംസ്ഥാനത്ത് ഒരു കാരണവുമില്ലാതെ കൊവിഡ് വാക്‌സിനെടുക്കാത്തവർ പുറത്തിറങ്ങുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ലെന്നും യോഗത്തിൽ തീരുമാനമായി ഡിസംബർ 15ന് രണ്ടാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കണം. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പൊതുസമൂഹത്തിൽ ഇടപെടുന്നവർക്കും നിർദേശം ബാധകമാണ്. അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇളവ് നൽകും. ഇവർ ചികിത്സാ രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. വാക്‌സിനെടുക്കാത്ത അധ്യാപകർ ആഴ്ചയിൽ ഒരുതവണ…

Read More

ഗുഡല്ലൂർ നെല്ലാക്കോട്ടയിൽ പിക്കപ്പ് ജീപ്പിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

ഗുഡല്ലൂർ നെല്ലാക്കോട്ടയിൽ പിക്കപ്പ് ജീപ്പിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു പാട്ടവയൽ വീട്ടിപടി വില്ലൻ സ്വാലിഹ് 34 ആണ് മരിച്ചത്.ബിതർക്കാട് ഇന്ത്കോ ടീ ഫാക്ടറി തൊഴിലാളിയാണ്. ഫാക്ടറിയിൽ നിന്ന് തേയില എടുക്കാൻ നെല്ലാകൊട്ട വിലങ്ങൂർ ഭാഗത്തേക്ക്‌ പോയതായിരുന്നു. പിക്കപ്പ് ജീപ്പിൻ്റെ പിൻഭാഗത്തുള്ള തേയില ചാക്കുകൾക്ക് മുകളിൽ ഇരിക്കുകയായിരുന്നു സ്വാലിഹ്.റോഡിലേക്ക് തെറിച്ചു വീണാണ് അപകടം.തലയ്ക്കു സരമായി പരിക്കെറ്റാണ് മരണം സംഭവിച്ചത്.വിലങ്ങൂരിൽവെച്ചു ഇന്നലെ വൈകുന്നേരം 4 30 ന് ആയിരുന്നു അപകടം.മൃതദേഹം ഗുഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഈമാസം 20ന്…

Read More

കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് നാട്ടുകാർ

കൊച്ചി വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയായ ജസീനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. സെന്റ് തോമസ് ഡി എസ് ടി കോൺവെന്റ് അന്തേവാസിയായിരുന്നു ജസീന. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. 45കാരിയായ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മഠം അധികാരികൾ പോലീസിൽ പരാതി നൽകിയത്. പിന്നാലെ മഠത്തിന് സമീപത്തുള്ള പാറമടയിൽ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു. ജസീന പത്ത് വർഷമായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നുവെന്നാണ് മഠം അധികൃതർ പറയുന്നത്…

Read More

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇരുട്ടടി തുടങ്ങി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 92.74 രൂപയായി. ഡീസലിന് 87.27 രൂപയായി. കോഴിക്കോട് പെട്രോൾ വില ലിറ്ററിന് 91.23 രൂപയായി. ഡീസലിന് 85.89 രൂപയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിപ്പിക്കുന്നത്.

Read More

സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ചുറ്റളവിൽ പെ​ട്രോ​ൾ പമ്പുകൾക്ക് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ചുറ്റളവിൽ പെ​ട്രോ​ൾ പമ്പുകൾ അ​നു​വ​ദി​ക്കു​ന്ന​ത് വി​ല​ക്കി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ രംഗത്ത് എത്തിയിരിക്കുന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നെ തുടർന്നാണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ദൂ​രം സം​ബ​ന്ധി​ച്ച് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം കെ. ​ന​സീ​ർ ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുകയുണ്ടായി. സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ്ര​കാ​രം സ്കൂ​ളി​ന്‍റെ​യും ആ​ശു​പ​ത്രി​യു​ടെ​യും 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ പെ​ട്രോ​ൾ പമ്പ്…

Read More

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ അഴിമതി; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ അഴിമതിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച കെ.ടി.ഡി.എഫ്.സി. ചീഫ് എഞ്ചിനീയറെയും ആര്‍ക്കിടെക്ടിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. അതേസമയം ബസ് ടെര്‍മിനലിന്‍റെ ബലക്ഷയം പരിഹരിക്കാനുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചെന്നൈ ഐ.ഐ.ടിക്ക് ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍ അഴിമതി നടന്നോയെന്ന അന്വേഷണമാണ് നടക്കുന്നത്. 50 കോടി വകയിരുത്തിയ പദ്ധതി 2015ല്‍ പൂര്‍ത്തിയായപ്പോള്‍ ചിലവായത് 74.63 കോടിയായിരുന്നു….

Read More

ഒമിക്രോൺ; കോംഗോയിൽ നിന്ന് വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്. കോംഗോയിൽ നിന്ന് വന്നയാളുടെ സഹോദരനും എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ആൾക്കുമാണ് നെഗറ്റീവ് ആയത്. രണ്ട് പേരും ഏഴ് ദിവസം വരെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ,ഭാര്യാ മാതാവ്, കോംഗോയിൽ നിന്നുവന്ന എറണാകുളം സ്വദേശി,യു കെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. അതേസമയം,…

Read More

അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; വെള്ളപ്പൊക്കത്തിന് സാധ്യത

ആലപ്പുഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ അ​പ്പ​ർ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ത​ല​വ​ടി, എ​ട​ത്വ, മു​ട്ടാ​ർ മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി. ഇ​വി​ട​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. പ​മ്പ, മ​ണി​മ​ല​യാ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ഴ ഇ​നി​യും ശ​ക്ത​മാ​യാ​ൽ പ​ല​യി​ട​ത്തും വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും.

Read More