നന്ദി ധോണി, ലോകകപ്പ് നേടി തന്നതിന്, തോൽക്കാതിരിക്കാൻ പഠിപ്പിച്ചതിന്; ഞങ്ങളെ രസിപ്പിച്ചതിന്
‘ഇത്രയും കാലം നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കണം’. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് മഹേന്ദ്ര സിംഗ് ധോണി നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. ക്യാപ്റ്റൻ കൂൾ, തന്റെ വിരമിക്കലും കൂളായി ആരാധകരെ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ മഹത്തായ ഒരു കാലഘട്ടത്തെ വർണാഭമാക്കി കൊണ്ട് തല എന്ന് ആരാധകർ വിളിക്കുന്ന ധോണി രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുന്നു. 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ ആരംഭിച്ച ക്രിക്കറ്റ് കരിയർ ഏതാണ്ട്…