എറണാകുളം മാടവനയിൽ നടന്ന വാഹനാപകടത്തിൽ നഴ്‌സായ യുവതി മരിച്ചു

  എറണാകുളത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സായ അനു തോമസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ദേശീയപാതയിലെ മാടവനയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനു തോമസ് മരിച്ചു.

Read More

കടുവ ഭീതിയിൽ തിരുനെല്ലി

കടുവ ഭീതിയിലാണ് തിരുനെല്ലി പ്രദേശം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കടുവ വീടിന് നേരെ പാഞ്ഞടുത്തത് തിരുനെല്ലി പോലീസ് സ്റ്റേഷൻ സമീപത്തെ വീട്ടമ്മയായ സരിത വീട്ടിൽ കയറി വാതിൽ അടക്കുകയായിരുന്നു തുടർന്ന് കടുവ വാതിൽ സമീപത്തെത്തി വാതിൽ തള്ളി തുറക്കാൻ ശ്രമിക്കുകയും നഖം ഉപയോഗിച്ച് വാതിൽ മാന്തുകയായിരുന്നു. വനപാലകരും നാട്ടുകാരും പോലീസും ഇവിടെ ജാഗ്രതയിലാണ്. .നോർത്ത് വയനാട് വനം ഡിവിഷൻ തിരുനെല്ലി സെക് ഷനിലാണ് സംഭവം.

Read More

ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോ അറസ്റ്റിൽ

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി പിടിയിൽ. മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവായാ ജെറിൻ ജോജോയാണ് അറസ്റ്റിലായത്. സംഭവത്തിൽ കോളജ് കെ എസ് യു യൂനിറ്റ് പ്രസിഡന്റ് അലക്‌സ് പോളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പറവൂരിൽ നിന്നാണ് കെ എസ് യു നേതാവിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് യൂത്ത് കോൺഗ്രസുകാരും കെ എസ് യുക്കാരും ചേർന്ന്…

Read More

അനധികൃതമായി ഭൂമി കൈവശപ്പെടുത്തല്‍; പിവി അൻവറിനെതിരെ ഹൈക്കോടതി: സര്‍ക്കാര്‍ മറുപടി നല്‍കണം

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിർദേശം. അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി ആറ് മാസത്തിനകം തിരിച്ചുപിടിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ നടപ്പാക്കായില്ലെന്ന് കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുള്‍ ലത്തീഫ് റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ  നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍…

Read More

മീഡിയ വൺ വിലക്ക് സ്റ്റേ ചെയ്ത നടപടി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നത്

തിരുവനന്തപുരം: മീഡിയ വണ്ണിന്റെ വിലക്ക് സ്റ്റേ ചെയ്‌ത കോടതി വിധി സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടിക്കെതിരായ സുപ്രിംകോടതി വിധി സന്തോഷം നൽകുന്നതാണ്. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നതാണ് വിധി. ചാനലിനെ വിലക്കാൻ കേന്ദ്രം പറഞ്ഞ കാര്യങ്ങൾ സുപ്രിംകോടതിക്ക് ബോധ്യമായില്ലെന്നും മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയത് വ്യക്തമല്ലാത്ത ന്യായീകരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിൻ്റെയും എഡിറ്റർ പ്രമോദ് രാജൻ്റെയും ഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഇടക്കാല ഉത്തരവ് നൽകേണ്ട കേസ് ആണെന്ന്…

Read More

കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

പുളിയാര്‍മല ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയ്ക്ക് സ്ഥാപനത്തിലും, ഹോസ്റ്റലിലും സമ്പര്‍ക്കമുണ്ട്. ചെറുകാട്ടൂര്‍ ഒഴുക്കൊല്ലി കോളനിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിക്കടവ് കോണ്‍വെന്റില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത ഇടവക കോണ്‍വെന്റ് അന്തേവാസികള്‍ക്ക് പോസിറ്റീവായിട്ടുണ്ട്. നാരങ്ങാക്കണ്ടി കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കൂടുതല്‍ സമ്പര്‍ക്കമുണ്ട്. പെരിക്കല്ലൂര്‍ ചര്‍ച്ച് ഹാളില്‍ ഏപ്രില്‍ 23ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. പനമരം മില്‍മ പാല്‍ സൊസൈറ്റിയില്‍ പാല്‍ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന മൂന്ന്…

Read More

ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി. ചിൽഡ്രൻസ് ഹോമിന്റെ പ്രൊട്ടക്ഷൻ ഓഫീസർ-ഇൻസ്റ്റിറ്റിയൂഷൻ കെയറിനെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ വകുപ്പുതല നടപടിയെടുത്തത്. റിപബ്ലിക് ദിനാഘോഷങ്ങൾക്കിടെയാണ് ആറ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞത്. ഇതിൽ ഒരാളെ ബാംഗ്ലൂരിൽ നിന്നും ഒരാളെ മൈസൂരിൽ നിന്നും മറ്റ് നാല് പേരെ നിലമ്പൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ…

Read More

കേരളം ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല: മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ലെന്നും മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.   ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. അഭിമാനിക്കുന്നതിനു പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിപ്പിച്ചതെന്ന്…

Read More

സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം: അവലോകനയോഗം ശനിയാഴ്‌ച

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. കോവിഡ് അവലോകനയോഗം ഇനി ശനിയാഴ്‌ചയാണ് നടക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഈ യോ​ഗത്തിൽ തിയേറ്റർ തുറക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പകുതി സീറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പ്രവേശന അനുമതി നൽകിയേക്കും. പക്ഷേ ഹോട്ടലുകൾ തുറന്നപോലെ എസി ഉപയോഗിക്കാതെ തിയേറ്ററുകൾക്ക് പ്രവർത്തിക്കാനാകില്ല. അതുകൊണ്ടുതന്നെ മാസ്‌ക് , ശാരീരികാകലം ഉൾപ്പെടെ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്നാണ്…

Read More