വയനാട് ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  വയനാട് ജില്ലയില്‍ ഇന്ന് (20.02.22) 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 296 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165930 ആയി.162335 പേര്‍ രോഗമുക്തരായി. നിലവില്‍ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2304 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 900 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 285 പേര്‍ ഉള്‍പ്പെടെ ആകെ 2410…

Read More

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തും; ഗവർണറുമായി കൂടിക്കാഴ്ച നടത്തും

അമേരിക്കയിലെ ചികിത്സക്കും ഒരാഴ്ചത്തെ ദുബൈ സന്ദർശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. വിവാദങ്ങളുടെ നടുവിലേക്കാണ് മുഖ്യമന്ത്രി വന്നിറങ്ങുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പ്രതിപക്ഷം ശക്തമാക്കിയ സന്ദർഭമാണിത്. ഒപ്പം ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നതും സർക്കാരിന് തലവേദനയാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിക്കും. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ഗവർണറുടെ കടുത്ത നിലപാടിന് അവസാനമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  വിഷയത്തിൽ ഗവർണർ നിയമ വിദഗ്ധരുമായുള്ള ചർച്ച…

Read More

മലയാളം സംസാരിക്കുന്നതിന് വിലക്ക്: ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ രാഹുൽ ഗാന്ധി

  ജീവനക്കാർ മലയാളം സംസാരിക്കരുതെന്ന് ഉത്തരവിറക്കിയ ഡൽഹി ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയും സർക്കുലറിനെ വിമർശിച്ച് രംഗത്തുവന്നു. ഭാഷാ അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും മലയാളം ഇന്ത്യയിലെ ഭാഷയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ജീവനക്കാർ മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

Read More

വയനാട് ജില്ലയില്‍ 372 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.62

    വയനാട് ജില്ലയില്‍ ഇന്ന് 372 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.62 ആണ്. 365 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64954 ആയി. 61596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2739 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1881 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണം; രാഹുല്‍ ഗാന്ധി

  കോഴിക്കോട്: നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കേരളത്തിലെത്തിയതിന് ശേഷം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഇക്കാര്യം നിര്‍ദേശിച്ചത്. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചയുണ്ടാകും. ഇന്നു രാവിലെയാണ് രാഹുൽ കേരളത്തിലെത്തിയത്. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുലിനെ കെ സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പരിപാടികളാണ് ഇന്ന് രാഹുലിനുള്ളത്….

Read More

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.ഗോവിന്ദച്ചാമിയുടെ…

Read More

മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

അനധികൃത സ്വത്ത് സമ്പാദനത്തിൽ മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കോഴിക്കോട് വിജിലൻസ് എസ് പി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ജഡ്ജി കെവി ജയകുമാർ ഉത്തരവിട്ടത്. കോഴിക്കോട്ടെ ഷാജിയുടെ അനധികൃത വീട് നിർമാണമാണ് അന്വേഷണത്തിന് കാരണമായത്. 1.62 കോടി രൂപയാണ് ഷാജിയുടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിയ സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് പ്രധാനമായും അന്വേഷിക്കുക  

Read More

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേൽ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തു. ടെൽ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായി. ഇസ്രയേലിലെ പത്തിടങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഇതിനിടെ തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് മരണശേഷം

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച മരിച്ച കരുംകുളം സ്വദേശി ദാസന്റെ പരിശോധനാ ഫലം പോസിറ്റീവാണ്. തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനും മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. ദാസൻ വൃക്കസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ഇതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിശദമായ പരിശോധന ഫലം വന്നതിന് ശേഷമാകും പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.

Read More

പ്രഹരമായി രണ്ട് അറസ്റ്റുകൾ; സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് യോഗം ചേരുക. ഓൺലൈനായാണ് യോഗം ചേരുന്നത്. ബംഗാളിലെ കോൺഗ്രസ് സഖ്യം, കേരളത്തിലെ ശിവശങ്കറിന്റെ അറസ്റ്റ്, ബിനീഷിന്റെ അറസ്റ്റ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കേന്ദ്ര കമ്മിറ്റിയിൽ ചൂടേറിയ ചർച്ചക്ക് സാധ്യതയുണ്ട്. ബിനീഷിന്റെ അറസ്റ്റ് പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് നേതാക്കൾക്കുള്ളത്. ഒപ്പം ശിവശങ്കറിന്റെ അറസ്റ്റും പ്രതിപക്ഷ പ്രതിഷേധത്തെ മറികടക്കാനുള്ള നീക്കവും യോഗം ചർച്ച ചെയ്‌തേക്കും മുഖ്യമന്ത്രിയുടെ രാജി ആവശ്യമില്ലെന്ന…

Read More