ജിഎസ്ടി തട്ടിപ്പ്: സ്വിഗ്ഗിക്കും ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇന്‍സ്റ്റാക്കാര്‍ട്ടിനുമെതിരെ അന്വേഷണം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും ഫ്ളിപ്പ്കാര്‍ട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇന്‍സ്റ്റാക്കാര്‍ട്ടും ജിഎസ്ടി തട്ടിപ്പ് നടത്തിയതായി പുതിയ ആരോപണം. നികുതി വകുപ്പ് ഇരു കമ്പനികള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചു. സ്വിഗ്ഗിയും ഇന്‍സ്റ്റാക്കാര്‍ട്ടും വിതരണ മേഖലയില്‍ ജീവനക്കാരുടെ എണ്ണം വ്യാജമായി ചമച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രയോജനപ്പെടുത്തിയെന്നും ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ ആഴ്ച്ച ഇരു കമ്പനികളുടെയും ബെംഗളൂരു കേന്ദ്രങ്ങളില്‍ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു….