വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് സിപിഎം; എന്ത് മാറ്റമാണ് ഉണ്ടാകുകയെന്ന് യെച്ചൂരി

  പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ എതിർത്ത് സിപിഎം. പ്രായപരിധി ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നൽകുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂർത്തിയാകണമെന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി പറഞ്ഞു കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷമേ പാർലമെന്റിൽ നിയമത്തെ എതിർക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് പോകൂവെന്നും യെച്ചൂരി…

Read More

Cute Short Hair Style And Haircuts

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

സൗദിയിൽ ട്രെയിലർ മേൽപാലത്തിനു മുകളിൽ നിന്ന് കാറുകൾക്ക് മുകളിലേക്ക് മറിഞ്ഞു.ഒരു മരണം

റിയാദ്:കിഴക്കന്‍ റിയാദിലെ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിലെ മേല്‍പാലത്തിനു മുകളില്‍ നിന്ന് ട്രെയിലര്‍ടിപ്പര്‍ ലോറി കാറുകള്‍ക്കു മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാലത്തിനു താഴെകൂടി സഞ്ചരിക്കുകയായിരുന്ന രണ്ടു കാറുകള്‍ക്കു മുകളിലേക്കാണ് കല്ലും മണ്ണും നിറച്ച ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.പടിഞ്ഞാറു ദിശയില്‍ അല്‍നഹ്ദ റോഡ് ഇന്റര്‍സെക്ഷനു തൊട്ടുമുമ്പായിട്ടാണ് അപകടം നടന്നത്.സുരക്ഷാ വിഭാഗവും, സിവില്‍ ഡിഫന്‍സും,റെഡ് ക്രസന്റ് യൂണിറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More

സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു; വകുപ്പ് തല അന്വേഷണവും

  ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സർക്കാരിന്റെ നിർദേശപ്രകാരം ഡിജിപിയാണ് നടപടിയെടുത്തത് സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ഈസ്റ്റ് പോലീസ് അസി. കമ്മീഷണർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ സിഐക്ക് ഗുരുതര പിഴവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. മൊഫിയയുടെ ആത്മഹത്യക്ക് പിന്നാലെ സുധീറിനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സ്‌റ്റേഷന് മുന്നിൽ…

Read More

ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം; വാഡെക്ക് അർധ സെഞ്ച്വറി, രണ്ട് വിക്കറ്റുകൾ വീണു

ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. മത്സരം 11 ഓവർ പൂർത്തിയാകുമ്പോൾ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ്. ഓപണർ മാത്യു വാഡെ അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട് ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 14ൽ നിൽക്കെ ഫിഞ്ച് പൂജ്യത്തിന് പുറത്തായെങ്കിലും സ്മിത്തുമൊന്നിച്ച് വാഡെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്‌കോർ 79ൽ സ്മിത്ത് വീണു. 23 പന്തിൽ 24 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം 36 പന്തിൽ ഏഴ് ഫോറുകൾ…

Read More

കർണാടകയിൽ കർശന നിയന്ത്രണം; പതിനാല് ദിവസത്തേക്ക് കർഫ്യൂ

  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തി. മെയ് 10 വരെയാണ് കർശന നിയന്ത്രണം രാവിലെ ആറ് മണി മുതൽ 10 മണി വരെ അവശ്യ വസ്തുക്കൾ വാങ്ങാൻ അനുമതിയുണ്ട്. ഫലത്തിൽ ലോക്ക് ഡൗണിന് സമാനമായിരിക്കും കർഫ്യൂ. ബംഗളൂരുവിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.  

Read More

തീവ്രവാദ ബന്ധം: കാശ്മീരിലെ പുൽവാമയിൽ നാല് യുവാക്കൾ പിടിയിൽ

കാശ്മീരിലെ പുൽവാമയിൽ നാല് യുവാക്കളെ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. പുൽവാമ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർ ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണെന്ന് പോലീസ് ആരോപിച്ചു. പുൽവാമയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സൈന്യം കൊലപ്പെടുത്തിയിരുന്നു. പ്രദേശത്തെ മദ്രസയിൽ ഒളിച്ചിരുന്ന ഭീകരനെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്് തീവ്രവാദികൾക്ക് സഹായം എത്തിച്ചു നൽകിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇംതിയാസ് അഹമ്മദ് റാത്തർ, മദ്രസ അഡ്മിനിസ്‌ട്രേറ്റർ…

Read More

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്നാണ് ഈ നടപടി. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.   രോഗിയുടെ അവസ്ഥ മനസിലാക്കി…

Read More

അബുദാബിയിൽ കാർ മരത്തിലിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  അബൂദബി: അബൂദബിയിലെ യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഇബാദ് അജ്മലാണ് മരണപ്പെട്ടിരിക്കുന്നത്. 18 വയസായിരുന്നു. ഇത്തിസാലാത്തിലെ എന്‍ജിനീയറിങ് ടെക്നോളജി വിഭാഗം ഉദ്യോഗസ്ഥനായ അജ്മല്‍ റഷീദിന്റെയും നബീലയുടെയും മകനാണ്. ബുധനാഴ്ച രാവിലെ എട്ടിനാണ് മരണത്തിനിടയാക്കിയ അപകടം നടക്കുന്നത്. അജ്മല്‍ ഓടിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസാണ് മാതാപിതാക്കളെ വിവരമറിയിക്കുന്നത്. സഹോദരങ്ങള്‍: നൂഹ, ആലിയ, ഒമര്‍.    

Read More

വയനാട് ‍ജില്ലയിൽ 165 പേര്‍ക്ക് കൂടി കോവിഡ്;298 പേര്‍ക്ക് രോഗമുക്തി,163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (31.12.20) 165പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 298 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16923 ആയി. 14466 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2355…

Read More