സ്വര്‍ണക്കടത്ത്: പ്രതികള്‍ എന്‍ഐഎ ഓഫിസില്‍, ഒരാള്‍കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളെ എന്‍ഐഎ ഓഫിസിലെത്തിച്ചു. സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെയാണ് കേസന്വേഷിക്കുന്ന എന്‍ ഐഎയുടെ കൊച്ചി ഓഫിസിലെത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും എന്‍ ഐഎ ഓഫിസിലെത്തിച്ചത്. പ്രതികളുടെ വാഹനവ്യൂഹം എത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉരച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. അതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കൊവിഡ് പരിശോധനാഫലം ലഭിച്ചാലുടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണു…

Read More

മരിച്ച മങ്കട സ്വദേശിനിക്ക് നിപ?, സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. കൂടുതൽ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ക്വാറന്റീനിലാണ്. ജൂൺ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി….

Read More

‘ചുരുളിയിലെ ഭാഷയെക്കുറിച്ച് തങ്കന്‍ ചേട്ടന് നന്നായി അറിയാം, പണം നല്‍കിയതിന്റെ രേഖകള്‍ ഇതാ’; ജോജുവിന് മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമയിലെ തെറി ഡയലോഗിനെക്കുറിച്ചുള്ള പരാതിക്കും പണം നല്‍കിയില്ലെന്ന ആരോപണത്തിനും നടന്‍ ജോജു ജോര്‍ജിന് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് അഞ്ച് ലക്ഷത്തിലേറെ രൂപ നല്‍കിയതിന്റെ രേഖകളാണ് ലിജോ പുറത്തുവിട്ടിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ ഫേസ്ബുക്കില്‍ കുറിച്ചു. അവസരമുണ്ടായാല്‍ ചിത്രം എന്തായാലും തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. ചിത്രത്തില്‍ താന്‍ തെറി പറയുന്ന പതിപ്പ് അവാര്‍ഡിന് മാത്രമേ…

Read More

എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യു ആണ്; ധീരജിനെ കുത്തിക്കൊന്ന സംഭവത്തിൽ ചെന്നിത്തല

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കെ എസ് യു, യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ കെ എസ് യുവിനെ ന്യായീകരിച്ചും പോലീസിനെ കുറ്റപ്പെടുത്തിയും കൊലപാതകത്തെ അപലപിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ട്രീയം കെ എസ് യുവിന്റെ ശൈലിയല്ല. എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യുവാണെന്നും ധീരജിനെ കൊന്ന് ഒരു ദിവസം തികയും മുമ്പ് ചെന്നിത്തല പറയുന്നു അതേസമയം ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിക്കുന്നതായും…

Read More

എന്തിനാണ് വാക്‌സിന് രണ്ട് വില, സംസ്ഥാനങ്ങൾക്ക് നൽകുന്നതിൽ തുല്യത എങ്ങനെ ഉറപ്പുവരുത്തും; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കൊവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാക്‌സിന് രണ്ട് വില നിശ്ചയിക്കേണ്ട സാഹചര്യം എന്താണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിൽ തുല്യത എങ്ങനെയുറപ്പാക്കുമെന്നും കോടതി സംശയമുന്നയിച്ചു വാക്‌സിൻ ഉത്പാദനത്തിന് എന്തിനാണ് 4500 കോടി രൂപ കമ്പനികൾക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിപ്പിക്കാമായിരുന്നല്ലോ. അമേരിക്കയേക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ നൽകണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി…

Read More

നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മെയ് വരെ പതിനാറ് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലം മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബാലവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിനോട്…

Read More

സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കൊവിഡ്, 14 മരണം; 4142 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂർ 177, വയനാട് 159, പാലക്കാട് 130, കാസർഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 3 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേർക്ക് കൂടി കൊവിഡ്; 330 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. കേരളത്തിൽ ഇന്നലെ 29,322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതിനോടകം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,29,45,907 ആയി ഉയർന്നു. 3,21,00,001 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 4,05,681 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 330 പേർ ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 4,39,895 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Read More

കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ജെസിബി ഓപ്പറേറ്ററേയും ഒപ്പമുണ്ടായിരുന്നയാളെയും കാണാനില്ലെന്നാണ് പരാതി. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടം. കുടുങ്ങിക്കിടക്കുന്ന രണ്ടുപേരും അതിഥി തൊഴിലാളികളാണെന്നാണ് വിവരം. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. പാറ ഇപ്പോഴും ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നുണ്ട്. ഹിറ്റാച്ചി അപകടത്തില്‍പ്പെട്ട പാറമടയുടെ താഴ്ഭാഗത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കോന്നി…

Read More

കൊവിഡ്-19: ലോകാരോഗ്യ സംഘടന ഇന്ത്യയെ പ്രശംസിച്ചു

കൊറോണ വൈറസ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതിന്റെ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ നടപടി ഇന്ത്യ തുടരണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണയുടെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ. റയാന്‍ പറഞ്ഞത്, ചൈനയെപ്പോലെ ജനസാന്ദ്രത കൂടുതലുള്ള രാജ്യമാണ് ഇന്ത്യയെന്നും ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും അത്രത്തോളം കൊറോണ വൈറസിന്റെ വ്യാപനം നിര്‍ണ്ണയിക്കപ്പെടുമെന്നുമാണ്. പൊതുജനാരോഗ്യ തലത്തില്‍ ഇന്ത്യ കര്‍ശനമായ നടപടി തുടരേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സൈലന്റ് കില്ലര്‍…

Read More