റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.
ചങ്ങരംകുളം: അസ്സബാഹ് ലാംഗ്വേജ് അക്കാദമി, ഇൻഡോ ജർമൻ അക്കാദമിയുമായി സഹകരിച്ചു കൊണ്ട് ജർമൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ Dr. K A അബ്ദുൽ ഹസീബ് മദനി അധ്യക്ഷത വഹിച്ചു. അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് സെക്രട്ടറി ശ്രീ V മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം നിർവഹിച്ചു. ആഗസ്റ്റിൽ ജർമൻ ഭാഷാ പഠന ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി എ അറബിക് നാലാം റാങ്ക് ജേതാവായ അസ്സബാഹ് വിദ്യാർത്ഥിനി ജാസ്മിനെ…