അനർട്ടിലെ അഴിമതി; ‘100 കോടിയിലധികം അഴിമതി നടന്നു, അന്വേഷിക്കുമെന്നത് പ്രഹസനം’; രമേശ് ചെന്നിത്തല

അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം അഴിമതി നടന്നു. അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കിൽ അനർട്ടിൻ്റെ ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വൈദ്യുതി മന്ത്രി…

Read More

പണിക്കൻകുടി കൊലപാതകം; കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്‌ക്കെന്ന് പൊലീസ്

ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്‌വിട്ടു പൊലീസ്. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാറ്റാൻ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്ച പെരിഞ്ചാൻകുട്ടിയിലെത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നും പൊലീസ് വ്യക്തമാക്കി . വിശദമായ ചോദ്യംചെയ്യലിന് പ്രതി ബിനോയിയെ നാല് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. പ്രതി ബിനോയിയെ പണിക്കൻകുടിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ പ്രതി ഒളിവിൽ…

Read More

കൊവിഡ് ബാധിതന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ച സംഭവം; ആലപ്പുഴ ലത്തീൻ രൂപതയെ പ്രശംസിച്ച് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ച ശേഷം സംസ്‌കരിച്ച ആലപ്പുഴ ലത്തീൻ അതിരൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രൂപതയുടെ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു രണ്ട് മൃതദേഹങ്ങളാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്. സഭാ ചരിത്രത്തിലെ തന്നെ അപൂർവമായ നടപടിയാണിത്. ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് മാരാരിക്കുളം സെന്റ് അഗസ്ത്യൻസ് പള്ളിയിലാണ്. ദഹിപ്പിച്ച ശേഷം ഭസ്മം പെ്ട്ടിയിലാക്കി കല്ലറയിൽ സംസരിക്കുകയായിരുന്നു. കാട്ടൂർ സ്വദേശി മറിയാമ്മയുടെ മൃതദേഹവും…

Read More

‘ജയിക്കാനുള്ള ആവേശം കണ്ടില്ല’; തോല്‍വിയ്ക്ക് പിന്നാലെ ടീമിനെ വിമര്‍ശിച്ച് കോഹ്‌ലി

മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി നായകന്‍ വിരാട് കോഹ്‌ലി. ഫീല്‍ഡിംഗിനിറങ്ങിയപ്പോള്‍ ജയിക്കാനുള്ള ആവേശം പ്രകടമായിരുന്നില്ലെന്നും താരങ്ങളുടെ ശരീരഭാഷ മോശമായിരുന്നെന്നും കോഹ്‌ലി പറഞ്ഞു. ‘ടോസ് മത്സരത്തിലെ നിര്‍ണ്ണായക ഘടകമാണ്. ന്യൂബോളില്‍ ആദ്യം ബാറ്റ് ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ്. ഇംഗ്ലണ്ടിന് എക്സ്ട്രാ പേസും മികച്ച ലൈനും ലെങ്തും ബൗളിങ്ങില്‍ കൊണ്ടുവരാന്‍ സാധിച്ചു. കൂട്ടുകെട്ടുകള്‍ അനിവാര്യമായിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയും ബുദ്ധിമുട്ടി.’ ‘ആക്രമിക്കുക അത്ര എളുപ്പമുള്ള…

Read More

Nakheel Group Jobs vacancies In Dubai

Nakheel Group Dubai Jobs Get ready to grab these Outstanding In Nakheel Careers Dubai opportunity that may take your career beyond your expectation in case you get hired by Nakheel Careers UAE. Therefore, you are requested to stick to this post and give yourself a chance by applying for Dubai Careers For Nakheel Group & Properties…

Read More

കടുത്ത തീരുമാനവുമായി ജി23 നേതാക്കൾ; ഗുലാം നബി ആസാദ് ഇന്ന് സോണിയയെ കാണും

  കോൺഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യത്തിലുറച്ച് ജി23 നേതാക്കൾ. ഇന്നലെ രാത്രി ഗുലാം നബി ആസാദിന്റെ വസതിയിൽ ജി 23 നേതാക്കൾ യോഗം ചേർന്നു. എല്ലാതലത്തിലും കൂട്ടായ നേതൃത്വം രൂപീകരിച്ചാൽ മാത്രമേ ഇനി പാർട്ടിക്കൊരു തിരിച്ചുവരവുള്ളുവെന്ന് ആസാദിന്റെ വീട്ടിൽ ചേർന്ന യോഗം വിലയിരുത്തി ഇന്ന് ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. യോഗത്തിൽ നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. കേരളത്തിൽ നിന്ന് ശശി തരൂരും പി ജെ കുര്യനും…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞ കാസർകോട് സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. കാസർകോട് മഞ്ചേശ്വരം വൊർക്കാടി സ്വദേശി പി കെ അബ്ബാസ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അബ്ബാസിന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ഭയമില്ലാത്തവരെയാണ് കോൺഗ്രസിന് വേണ്ടത്; അല്ലാത്തവർക്ക് ആർ എസ് എസിലേക്ക് പോകാം: രാഹുൽ ഗാന്ധി

  ഭയമില്ലാത്ത നേതാക്കളെയാണ് കോൺഗ്രസിന് വേണ്ടതെന്നും അല്ലാത്തവർക്ക് പാർട്ടി വിട്ടു പോകാമെന്നും രാഹുൽ ഗാന്ധി. സാമൂഹ്യ മാധ്യമവിഭാഗത്തിന്റെ യോഗത്തിലാണ് രാഹുലിന്റെ പരാമർശം. ഭയമില്ലാത്ത ഒട്ടേറെ പേർ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്ക് എത്തിക്കണം. ഭയമുള്ള കുറേ പേർ നമ്മുടെ പാർട്ടിയിലുണ്ട്. അവർക്ക് ആർ എസ് എസിലേക്ക് പോകാം. ഭയമില്ലാത്തവരെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രമെന്നും രാഹുൽ ഗാന്ധി. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളെ പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുലിന്റെ പ്രസംഗം. തെരഞ്ഞെടുപ്പ്…

Read More

കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കക്കയം കരിയാത്തുംപാറയിൽ 17കാരൻ മുങ്ങിമരിച്ചു. പാനൂർ സ്വദേശിയാണ് മരിച്ചത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ തെറ്റി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

Read More

വയനാട് ‍ജില്ലയിൽ 246 പേര്‍ക്ക് കൂടി കോവിഡ്;229 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.08

  വയനാട് ജില്ലയില്‍ ഇന്ന് (27.06.21) 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 229 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.08 ആണ്. 244 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64139 ആയി. 60889 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2756 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1991 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More