വികസന സന്ദേശ ജാഥയ്‌ക്ക്‌ ആവേശോജ്ജ്വല തുടക്കം

പുൽപ്പള്ളി: സിപിഐ(എം) സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന സന്ദേശ ജാഥയ്ക്ക്‌ പാടിച്ചിറയിൽ ആവേശോജ്ജ്വല തുടക്കം. ജാഥാ ക്യാപ്റ്റനും സിപിഐ(എം) ജില്ലാ സെക്രട്ടറിയുമായ പി ഗഗാറിന്‌ പതാക നൽകി കൊണ്ട് സി കെ ശശീന്ദ്രൻ എംഎൽഎ ജാഥ ഉദ്ഘാടനം ചെയ്തു. വി വി ബേബി, ജാഥ വൈസ്‌ ക്യാപ്റ്റൻ സുരേഷ്‌ താളൂർ, ജാഥാ മാനേജർ എം എസ്‌ സുരേഷ്‌ ബാബു, പി ആർ ജയപ്രകാശ്‌, രുഗ്മണി സുബ്രഹ്മണ്യൻ, ടി ബി സുരേഷ്‌, പി എസ്‌ ജനാർദ്ധനൻ,…

Read More

പ്രഭാത വാർത്തകൾ

  🔳തിരുവനന്തപുരത്തു സില്‍വര്‍ ലൈന്‍ പാതയ്ക്കു കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് എത്തിയെങ്കിലും കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. സില്‍വര്‍ ലൈനിനു ജനപിന്തുണയ്ക്കായി പൗരപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കേയാണ് പ്രതിഷേധം ശക്തമാകുന്നത്. 🔳ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയെ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സസ്പെന്‍ഡ് ചെയ്തത്. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി. 🔳കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്ളവര്‍ ഓഫീസുകളില്‍…

Read More

മോഹൻലാൽ സിനിമകൾ അടുത്ത കാലത്തൊന്നും തീയറ്ററുകളിലെത്തില്ല; ആരാധകർ നിരാശയിൽ

  മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദം ശരിക്കും തിരിച്ചടിയായത് മോഹൻലാൽ ആരാധകർക്കാണ്. തീയറ്ററിൽ ആഘോഷിക്കേണ്ട പടം വിവിധ സിനിമാ സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒടിടി റിലീസിന് പോകുകയാണ്. എന്നാൽ ഇതുമാത്രമല്ല, മോഹൻലാലിന്റെ വരാനിരിക്കുന്ന അഞ്് ചിത്രങ്ങളും ഇനി ഒടിടി റിലീസായിരിക്കുമെന്നാണ് നിർമാതാവും താരത്തിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ ഇന്നലെ പറഞ്ഞത്. ഇതോടെ അടുത്ത കാലത്തൊന്നും തീയറ്ററുകളിലേക്ക് മോഹൻലാൽ ചിത്രമെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു മരക്കാർ സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആന്റണി…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്ന് 320 രൂപ വർധിച്ചു

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയായി ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,020 രൂപയായി. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1891.24 ഡോളറായി

Read More

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു; കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. ബീച്ച് ആശുപത്രിയിലെ ഡോക്ടറുടെ വിവാഹത്തിനാണ് എംപി പങ്കെടുത്തത് നാദാപുരത്തിനടുത്ത് പാറക്കടവിലെ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് ഡോക്ടര്‍. കഴിഞ്ഞ ഒന്‍പതിനായിരുന്നു വിവാഹം. മൂന്ന് ദിവസങ്ങളിലായി 200 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എട്ടിന് മുരളീധരന്‍ എംപി ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെല്ലാം വരന് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഡോക്ടര്‍ക്കു രോഗം…

Read More

ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കണ്ണൂർ ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസി കൂടിയായ വി കെ നിധീഷാണ് പോലീസിൽ കീഴടങ്ങിയത്. 20ാം തീയതിയാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ നിധീഷ് ഒളിവിൽ പോകുകയായിരുന്നു പതിനാല് വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ആളില്ലാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറുന്നത്.

Read More

സൈനിക ഉദ്യോഗസ്ഥനെന്ന പേരില്‍ വിവാഹത്തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍

സൈനിക ഉദ്യോഗസ്ഥനെന്ന പേരില്‍ വിവാഹത്തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. 17 വിവാഹങ്ങള്‍ ചെയ്ത ഇയാള്‍ യുവതികളില്‍ നിന്നായി 6.61 കോടി രൂപയാണ് തട്ടിച്ചെടുത്തെത്. ആന്ധ്ര സ്വദേശിയായ മുഡുവത് ശ്രിനു നായിക് ആണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ ആറു വര്‍ഷമായി വിവാഹ തട്ടിപ്പ് നടത്തി വരികയായിരുന്നു. മേജര്‍ പദവിയിലുളള ഉദ്യോഗസ്ഥന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. ശ്രീനിവാസ് ചൗഹാന്‍ എന്നാണ് ഇയാള്‍ ഇവരോട് പറഞ്ഞിരുന്ന പേര്. തട്ടിപ്പ് നടത്തുന്നതിനായി ഹൈദരാബാദില്‍ ഇയാള്‍…

Read More

ഇടുക്കി വണ്ണപ്പുറത്ത് മെറ്റൽ ക്വാറിയിലെ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

  ഇടുക്കി വണ്ണപുറത്ത് മെറ്റൽ ക്വാറിയിലെ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ച നിലയിൽ. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിൽ ആമ്പൽ പറിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക നിഗമനം ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേർന്ന കുളത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചവരിൽ ഒരാൾ അപസ്മാരത്തിന് ചികിത്സ തേടുന്നയാളാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് പറയുന്നു.  

Read More

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനം സൂപ്പർ സ്‌പ്രെഡിലേക്കെന്ന് മുഖ്യമന്ത്രി ; പരിശോധന കർശനമാക്കും

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനം സൂപ്പർ സ്‌പ്രെഡിലേക്കെന്ന് മുഖ്യമന്ത്രി . അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ക്ലസ്റ്ററുകൾ രൂപപെട്ടു കഴിഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ച 213 പേരിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആശങ്കപ്പെടേണ്ട സ്ഥിതിയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാൻ 5 ക്ലസ്റ്റുകളായി തിരിച്ച് പ്രത്യേക പരിശോധന നടത്തും. ക്ലസ്റ്റർ ഒന്നിൽ കണ്ടെയ്ൻമെൻറ് സോണിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകരാണുള്ളത്. ക്ലസ്റ്റർ രണ്ടിൽ…

Read More

വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കരുത് ; വയനാട് ഡി.എം.ഒ

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരിലാണ് രോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുതെന്ന് പഠനങ്ങളില്‍ കണ്ടെത്തിയ  സാഹ ചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഡി.എം.ഒ ഡോ.രേണുക അഭ്യര്‍ത്ഥിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗവ്യാപനത്തിന്റെ തോതും കാഠിന്യവും വളരെ കുറഞ്ഞ രീതിയിലാണ് കാണുന്നത്. അത്തരക്കാരില്‍ മരണവും വിരളമാണ്. വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി  ഹാനികരമായ ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുമില്ല. അതിനാല്‍ കുത്തിവെപ്പിനെ കുറിച്ചുളള തെറ്റായ പ്രചരണങ്ങള്‍ തള്ളികളയണമെന്നും ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും…

Read More