പെട്ടിമുടി ദുരന്തം: നാല് പേർ മരിച്ചു, നാല് പേരെ രക്ഷപ്പെടുത്തി; നിരവധി പേർ മണ്ണിനടിയിൽ

മൂന്നാർ രാജമല പെട്ടിമുടിയിൽ തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നാല് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് രക്ഷപ്പെടുത്തിയത് ഇവരെ മൂന്നാർ ആശുപത്രിയിൽ എത്തിച്ചു വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ രാജമലയിൽ ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. പിന്നാലെ പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് മേഖലയിലേക്ക് എത്തുന്നതും ദുഷ്‌കരമാണ്. നാല് ലയങ്ങളിലായി 84 പേർ താമസിച്ചിരുന്നുവെന്നാണ് അറിയാനാകുന്നത്….

Read More

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.കാട്ടാന ശല്യം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നെയ്ക്കുപ്പയിലെ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ പി ശശികുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതി ഉന്നയിച്ച 4 പ്രധാന ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. ജയിംസ് അഞ്ചുകണ്ടം, പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു. ബ്ലോക്ക് മെമ്പര്‍ അന്ന കുട്ടി ജോസ്, റെയ്ഞ്ച് ഓഫീസര്‍ ടി എസ് ശശികുമാര്‍ ,…

Read More

കോതമംഗലത്ത് നിന്ന് കാണാതായ 15കാരന്റെ മൃതദേഹം കുട്ടമ്പുഴ പുഴയിൽ

കോതമംഗലത്ത് നിന്ന് ശനിയാഴ്ച കാണാതായ വിദ്യാർഥിയുടെ മൃതദേഹം കുട്ടമ്പുഴ പുഴയിൽ കണ്ടെത്തി. പിണവൂർകുടി സ്വദേശി മഹേഷിനെയാണ്(15) മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് മഹേഷ് കുട്ടമ്പുഴയിലേക്ക് പോയത്.  

Read More

വയനാട് ‍ജില്ലയിൽ 165 പേര്‍ക്ക് കൂടി കോവിഡ്;179 പേര്‍ക്ക് രോഗമുക്തി ,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (24.12.20) 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15565 ആയി. 13140 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 98 മരണം. നിലവില്‍ 2327 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1540…

Read More

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം ചേരുന്നു

  രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണായക യോഗം വിളിച്ചു ചേർത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് യോഗം ചേർന്നത്. കൊവിഡ് സാഹചര്യം വിലയിരുത്താനും തുടർ നടപടികൾ ആലോചിക്കാനുമാണ് യോഗം വിളിച്ചത്. രാജ്യത്ത് കഴിഞ്ഞ 5 ദിവസമായി രണ്ട് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 2.73 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Read More

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

  മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശികളാണ് പിടിയിലായത്. മാരുതി എർട്ടിഗ കാറിൽ നിർമിച്ച രഹസ്യ അറയിലാണ് പണം കടത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനിൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലര കോടി രൂപയുടെ കുഴൽപ്പണമാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. മഹാരാഷ്ട്രയിൽ…

Read More

തിരുവനന്തപുരത്ത് ഇന്ന് സമ്പർക്കത്തിലൂടെ 152 പേർക്ക് രോഗബാധ; ഇന്ന് മുതൽ തീരപ്രദേശത്ത് ലോക്ക് ഡൗൺ

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ്. 173 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 152 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല സമൂഹവ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. സമ്പർക്കത്തിലൂടെ കൂടുതൽ രോഗികളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യ പ്രവർത്തകരും…

Read More

പോലീസിനെ കണ്ട് ഭയന്നോടിയ 17കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

പാലക്കാട് ചിറക്കോട് പോലീസിനെ കണ്ട് ഭയന്നോടിയ 17 വയസ്സുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ചിറക്കോട് സ്വദേശി ആകാശാണ് ആത്മഹത്യ ചെയ്തത്. ആകാശും രണ്ട് സുഹൃത്തുക്കളും ബൈക്കിൽ വരവെ പോലീസ് തടയുകയായിരുന്നു. പിന്നാലെ ആകാശ് ഇറങ്ങിയോടുകയും വീട്ടിലെത്തി തൂങ്ങിമരിക്കുകയും ചെയ്തു പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ബൈക്കിൽ വരുന്നതു കണ്ടാണ് പോലീസ് തടഞ്ഞത്. ആകാശ് ഇറങ്ങിയോടുകയും ചെയ്തു. അന്വേഷിച്ചപ്പോൾ ഇവർ വന്നത് മോഷ്ടിച്ച ബൈക്കിലാണെന്ന് വ്യക്തമായി. മറ്റ് രണ്ട് പേരെയും പോലീസ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു. ഇതിന് ശേഷം ആകാശിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82…

Read More

പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; നാലുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി

  പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. നാലുപേരില്‍ ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. ഇബ്‌റാഹീം, മീരാന്‍, മമ്മാലി എന്നിവരെയാണ് കണ്ടെത്താനുള്ളത്. മത്സ്യബന്ധനത്തിന് വിലക്ക് കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. നിലവില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വൈകിട്ടോടെ അടുത്തുള്ള തീരത്ത് തിരിച്ചെത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Read More