Headlines

വയനാട്ടിൽ പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി

ജില്ലയിലെ 152 പ്രശ്നബാധിത ബൂത്തുകളില്‍ 69 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. വെബ് കാസ്റ്റിംഗ് നടത്തുവാന്‍ സാങ്കേതിക തടസ്സമുള്ള 83 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്കാസ്റ്റിംഗോ വീഡിയോഗ്രാഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്വന്തം ചെലവില്‍ വീഡിയോഗ്രാഫി നടത്താന്‍ അനുമതി തേടാം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കുക. വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്ന തിനുള്ള തുക ജില്ലാ കളക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കളക്ടറുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെയും പേരിലുള്ള…

Read More

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ്; തുടർച്ചയായ രണ്ടാം മത്സരത്തിലും മാൻ ഓഫ് ദ മാച്ചായി സഞ്ജു

അടിമുടി ആവേശം നിറഞ്ഞ മത്സരം. ഒടുവിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസും. കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരായ രാജസ്ഥാന്റെ വിജയത്തിന് തിളക്കമേറെയാണ്. അവസാന നിമിഷം വരെ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരം കൂടിയായിരുന്നുവിത് രണ്ട് ടീമുകളും കൂടി അടിച്ചു കൂട്ടിയത് 449 റൺസ്. ആകെ പറന്നത് 29 സിക്‌സുകൾ. 11 എണ്ണം പഞ്ചാബ് ഇന്നിംഗ്‌സിൽ. 18 എണ്ണം രാജസ്ഥാൻ ഇന്നിംഗ്‌സിലും. ബാറ്റ്‌സ്മാൻമാരുടെ പറുദീസയായ ഗ്രൗണ്ടിൽ ഇരു ടീമിലെയും ബൗളർമാർ കണക്കില്ലാതെ തല്ല് ഏറ്റുവാങ്ങുകയും ചെയ്തു ആദ്യം…

Read More

സംഗീതസംവിധായകനും ഗായകനുമായ വി കെ ശശിധരന്‍ അന്തരിച്ചു

  കൊല്ലം: സംഗീത സംവിധായകനും ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി കെ ശശിധരന്‍ (83) അന്തരിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കവിത ആലാപനത്തില്‍ വേറിട്ട ഒരു ശൈലി സൃഷ്ടിച്ച വ്യക്തിയാണ്. മനുഷ്യര്‍ക്കിടയില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ശാസ്ത്രാവബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ തന്റെ സംഗീതത്തെ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാലജാഥകള്‍ക്ക് ആവേശമായി എന്നും അദ്ദേഹത്തിന്റെ…

Read More

സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ്; കേന്ദ്രസര്‍ക്കാരിന്റെ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ കേരളം ഒന്നാമത്

  സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ (പി ജി ഐ) കേരളം ഒന്നാമത്. 2019-20ലെ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മികവ് എടുത്തുപറയുന്നത്. കേരളത്തിനു പുറമേ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകളുമാണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയത്. ലെവല്‍ രണ്ടില്‍ 901നും 950നും ഇടയില്‍ സ്‌കോര്‍ നേടിയാണ് ഈ സംസ്ഥാനങ്ങള്‍ മുന്നിലെത്തിയത്. അതേസമയം, ലെവല്‍ ഒന്നില്‍ അതായത് 950നും 1000നും ഇടയില്‍ സ്‌കോര്‍ നേടിയ ഒരു സംസ്ഥാനമോ…

Read More

ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ, കലാപമുണ്ടാക്കലാണ് ലക്ഷ്യമെന്ന് ജയരാജൻ

  കണ്ണൂരിലെ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തിൽ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ബോംബ് നിർമാണം ആർ എസ് എസ് നേതൃത്വത്തിന്റെ അറിവോടെയാണ്. ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേർന്നാണ് ബോംബ് നിർമാണം നടന്നത്. ഗോഡ്‌സെ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപമുണ്ടാക്കാൻ ആർ എസ് എസുകാർ ബോംബ് നിർമിക്കുകയാണെന്നും എം വി ജയരാജൻ പറഞ്ഞു ധനരാജ് വധക്കേസിലെ പ്രതി ആലക്കാട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്….

Read More

ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി

ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി. ഒന്നാം പ്രതിക്ക് നേരത്തെ സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. മതിയായ തെളിവുകളില്ലാത്ത കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബർ 29നാണ്…

Read More

ജോമോൻ ടി ജോണും നടി ആൻ അഗസ്റ്റിനും വേർപിരിയുന്നു

കൊച്ചി:ഛായാഗ്രാഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു. ജോമോൻ ടി ജോൺ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. ചലച്ചിത്ര താരമായ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിനുമായി 2014 ആയിരുന്നു ജോമോൻ ടി ജോണിന്റെ വിവാഹം.ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇപ്പോൾ തിരശീല വീഴുന്നത്. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല…

Read More

കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ വനത്തിലേക്ക് തുരത്തി

കാട്ടിക്കുളം: കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ ഹരിഹരഷോല റിസേർവ് വനത്തിലെക്ക് തുരത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പകലും രാത്രിയുമായി നിരവധി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മേലെവീട്ടിൽ പി.ആർ സുരേഷിന്റെ വീട്ടിലെ പശുവിനെ കടുവ കൊന്നത്. ഇന്ന് രാവിലെ വിട്ടുമുറ്റത്ത് അലക്കിയ തുണി വിരിച്ചിടുകയായിരുന്ന പോലിസ് കുന്നിലെ കൈനിത്തോടിയിൽ ബിവാത്തുവും പുളിക്കൽ ലഷ്മിക്കുട്ടിയമ്മയും ആണ് കടുവയുടെ മുന്നിൽ നിന്നും അവസാനമായി അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തോൽപ്പെട്ടി,ചെതലയം,മാനന്തവാടി ,ബേഗൂർ ,തലപ്പുഴ ,…

Read More

പെഗാസസ്: ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ

  പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിക്ക് വേണമെങ്കിൽ ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പാക്കാമെന്നും കേന്ദ്രം പറഞ്ഞു എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ നിയമവിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതിലൂടെ ലഭിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിൽ ഏത് സോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്നാണ്…

Read More