ഹെലികോപ്റ്ററിലുണ്ടായിരുന്നത് ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേർ; ഒമ്പത് പേരുടെ വിവരങ്ങൾ പുറത്ത്
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഊട്ടി കൂനൂരിൽ തകർന്നുവീണ് 11 പേർ മരിച്ചു. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനറൽ ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലികയും ഹെലികോപ്റ്ററിലുണ്ടായിരുന്നു ജനറൽ ബിപിൻ റാവത്ത്, മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിംഗ്, എൻ കെ ഗുർസേവക് സിംഗ്, എൻ കെ ജിതേന്ദ്രകുമാർ, ലാൻസ്…