വിവാഹവീട്ടിൽ വെച്ച് ജലീലും കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് മുന്നണി മാറ്റത്തിനുള്ള നീക്കമല്ല: പി.എം.എ സലാം
മലപ്പുറം: മുന്നണി മാറ്റത്തെ കുറിച്ച് ലീഗിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഒരു വിവാഹവീട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ, കെ.ടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ സംസാരിച്ചതിനെ മുന്നണി മാറ്റത്തിനുള്ള ചർച്ചയായി കാണാൻ കഴിയില്ലെന്നും പി.എം.എ സലാം പറഞ്ഞു. ‘സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ നിലയിലാണ് മുന്നോട്ട് പോകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈക്കൂലി വ്യാപകമാകുന്നു. കേരളത്തിൽ പഠനസൗകര്യം ഇല്ലാത്തതുകൊണ്ടാണ് ഇവിടത്തെ…