കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

കൊച്ചിയിൽ കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ 44കാരൻ യുവാവിന് ജീവപര്യന്തരം ശിക്ഷയും പത്ത് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. 15 വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ആക്രമിക്കുന്നത് പുറത്തുപറയാനൊരുങ്ങിയ 12 വയസ്സുകാരി സഹോദരിയെ മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്   രണ്ട് കേസുകളിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണ് പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് പത്ത് വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകുംം   ഇളയ കുട്ടിയാണ് പീഡന വിവരം അധ്യാപകരോട്…

Read More

സ്വപ്നയുടെ വെളിപ്പെടുത്തൽ: ശിവശങ്കറെ പിരിച്ചുവിടണമെന്ന് കെ സുരേന്ദ്രനും ചെന്നിത്തലയും

  ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിരവധി തവണയാണ് കസ്റ്റംസിനെ വിളിച്ചത്. ശിവശങ്കറിന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനാണ്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണം. ഏത് രീതിയിലാണ് സംസ്ഥാന സർക്കാർ സ്വർണക്കള്ളക്കടത്ത് അട്ടിമറിക്കാൻ ശ്രമിച്ചെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. കീഴ് വഴക്കങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. സർവീസ് ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ശിവശങ്കർ. ശിവശങ്കറിനെ എത്രയും വേഗം സർവീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണം. അതേസമയം വെളിപ്പെടുത്തലിന്റെ…

Read More

ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് .കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷൃമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡില്‍ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു.2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്….

Read More

നടി മാൽവി മൽഹോത്രയെ കുത്തി പരുക്കേൽപ്പിച്ചു; യുവാവ് ഒളിവിൽ

സിനിമാ സീരിയൽ നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു യോഗേഷ് കുമാർ മഹിബാൽ എന്നയാളാണ് നടിയെ ആക്രമിച്ചത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഇയാൾ ഒളിവിലാണ്. യോഗേഷിനായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. നടിയും യോഗേഷും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇയാൾ മാൽവിയോട് വിവാഹാഭ്യർഥന നടത്തി. ഇത് നിരസിച്ചതിന് പിന്നാലെ സൗഹൃദവും നടി അവസാനിപപ്ിച്ചിരുന്നു  

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 59,524 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 43,663 പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 696, കൊല്ലം 358, പത്തനംതിട്ട 472, ആലപ്പുഴ 243, കോട്ടയം 385, ഇടുക്കി 242, എറണാകുളം 813, തൃശൂര്‍ 656, പാലക്കാട് 264, മലപ്പുറം 191, കോഴിക്കോട് 427, വയനാട് 201,…

Read More

സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ ഒക്ടോബറില്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷയും ഒക്ടോബര്‍ നാലിന് നടത്തും. പരീക്ഷാ കേന്ദ്രം മാറ്റാനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാനായി ജൂലൈ 7 മുതല്‍ 13 വരെ വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാം. സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയുടെയും പരീക്ഷാ കേന്ദ്രങ്ങളും മാറ്റാന്‍ അവസരമുണ്ടാകും. ജൂലൈ 20 മുതല്‍ 24…

Read More

ടൂറിസ്റ്റ് വിസക്കാർക്കും തിങ്കളാഴ്ച മുതൽ യുഎഇയിൽ നേരിട്ട് പ്രവേശിക്കാം; വാക്‌സിനേഷൻ പൂർത്തിയാക്കണം​​​​​​​

  ടൂറിസ്റ്റ് വിസക്കാർക്കും യുഎഇയിലേക്ക് തിങ്കളാഴ്ച മുതൽ നേരിട്ട് പ്രവേശനം അനുവദിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക. വരുന്നവർ വിമാനത്താവളത്തിൽ റാപിഡ് പരിശോധനകൾക്ക് വിധേയമാകണം യാത്ര ചെയ്യുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും യുഎഇ ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. യാത്രവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കും. മൊഡേണ, ഫൈസർ-ബയോടെക്, ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്രനെക, കൊവിഷീൽഡ്(ഓക്‌സ്‌ഫോർഡ്, ആസ്ട്രനെക…

Read More

ബാലവേല: പരിശോധന ശക്തമാക്കി

കോഴിക്കോട്: ചേവരമ്പലത്തുള്ള ഹോട്ടലിൽ ബാലവേലയിലേർപ്പെട്ട കുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കി. കഴിഞ്ഞദിവസം സിറ്റി പോലീസ് ആൻഡ് ഹ്യൂമൺ ട്രാഫിക്കിങ്‌ യൂണിറ്റ്, ലേബർ ഡിപ്പാർട്ട്മെന്റ്, വനിതാ ശിശുവികസന വകുപ്പ്, സിറ്റി പോലീസ് ജുവനൈൽ വിങ്, ചൈൽഡ് ലൈൻ, ബച്പൻ ബചാവോ ആന്ദോളൻ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് റൂബി ഹോട്ടലിൽനിന്നു ശുചീകരണജോലിയിലേർപ്പെട്ട അസം സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് വെൽ​െഫയർ കമ്മിറ്റിമുമ്പാകെ ഹാജരാക്കി. സുരക്ഷിത ഇടത്തേക്ക് മാറ്റിത്താമസിപ്പിച്ചു.  

Read More

കോവിഡ്:റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും വീണ്ടും വരുന്നു

  കോവിഡ് പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും ഇപ്പോൾ കൗതുകമായി മാറിയെങ്കിലും മടങ്ങിവരുകയാണ്. കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാൻ ഇവരണ്ടും കൂടിയേതീരൂ എന്ന കാഴ്ചപ്പാടിലാണ് ആരോഗ്യവകുപ്പ് നടപടി കർശനമാക്കുന്നത്.തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആൾക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ കർശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്. ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. കോവിഡ്-19ന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാൾ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗനിയന്ത്രണ പ്രവർത്തനങ്ങളായ സ്രവ പരിശോധന, യാത്രകൾക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ്….

Read More

വിറങ്ങലിച്ച് ലോകം: കൊറോണയിൽ മരണം 21,000 കടന്നു; മരണ നിരക്കിൽ ചൈനയെയും മറികടന്ന് സ്‌പെയിൻ

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 പേർ എന്ന കണക്കിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ ഇതിനോടകം 7503 പേരാണ് മരിച്ചുവീണത്. ഒരു ദിവസം 683 മരണം എന്നതാണ് ഇറ്റലിയിലെ മരണ നിരക്ക് സ്‌പെയിനിൽ ഇതുവരെ 3647 പേരാണ് മരിച്ചത്. ഇതോടെ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ മരണനിരക്കിനെയും സ്‌പെയിൻ മറികടന്നു. ഇറാനിൽ മരണസംഖ്യ 2000 കടന്നു. 24 മണിക്കൂറിനിടെ 143 പേരാണ് ഇറാനിൽ മരിച്ചത്. ന്യൂയോർക്കിൽ ഒരു ദിവസത്തിനിടെ…

Read More