കോഴിക്കോട്: ചേവരമ്പലത്തുള്ള ഹോട്ടലിൽ ബാലവേലയിലേർപ്പെട്ട കുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കി.
കഴിഞ്ഞദിവസം സിറ്റി പോലീസ് ആൻഡ് ഹ്യൂമൺ ട്രാഫിക്കിങ് യൂണിറ്റ്, ലേബർ ഡിപ്പാർട്ട്മെന്റ്, വനിതാ ശിശുവികസന വകുപ്പ്, സിറ്റി പോലീസ് ജുവനൈൽ വിങ്, ചൈൽഡ് ലൈൻ, ബച്പൻ ബചാവോ ആന്ദോളൻ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് റൂബി ഹോട്ടലിൽനിന്നു ശുചീകരണജോലിയിലേർപ്പെട്ട അസം സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് വെൽെഫയർ കമ്മിറ്റിമുമ്പാകെ ഹാജരാക്കി. സുരക്ഷിത ഇടത്തേക്ക് മാറ്റിത്താമസിപ്പിച്ചു.