ലോകകപ്പ് സന്നാഹം; ഓസിസിനെതിരേ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

ദുബയ്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ജയം. 13 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. 153 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. രോഹിത്ത് ശര്‍മ്മ(41 പന്തില്‍ 60), കെ എല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (38*) എന്നിവരാണ് ഇന്ത്യക്കായി ഇന്ന് തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സ് നേടിയത്. സ്റ്റീവ് സ്മിത്ത്…

Read More

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 മരണം; 24വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത: മുഖ്യമന്ത്രി പിണറായി വിജയൻ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബറില്‍ ഉണ്ടായത് ശക്തമായ മഴക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈമാസം 12 മുതല്‍ 20വരെ 42 മരണങ്ങള്‍ വിവിധ ദുരന്തങ്ങളില്‍ സംഭവിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉരുള്‍ പൊട്ടലില്‍ 19 പേരാണ് മരിച്ചത്. കോട്ടയത്ത് 12പേരും ഇടുക്കി 7പേരും. ആറ് പേരെ കാണാതായിട്ടുണട്. സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3859 കുടുംബങ്ങങ്ങള്‍ കഴിയുന്നുണ്ട്. ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം…

Read More

ഖാദി ബോർഡ് വൈസ് ചെയർമാൻ ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി

  തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിനെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കി. പദവിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദുരന്ത നിവാരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പ് രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വിമർശനമാണ് ഉത്തരവ് അതിവേഗം റദ്ദാക്കാൻ കാരണം എന്നാണ് പുറത്തു വരുന്ന സൂചന. ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമര്‍ശിച്ച് ഇന്നലെയാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര…

Read More

പാലക്കാട് മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി

മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലുമാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. മലവെള്ളപാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളില്‍ ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലാണ് ഉരുള്‍ പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളെന്നാണ് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയത്. റവന്യു വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.  

Read More

‘തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി, ഞായറാഴ്‍ച വരെ കേരളത്തിൽ ഇടിയോട് കൂടിയ കനത്ത മഴ’: മുഖ്യമന്ത്രി

തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. 24 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. ഒക്ടോബര്‍ 21 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഒരു ദുരന്ത ഘട്ടം പിന്നിടുന്നു. മഴക്കെടുതി ഗുരുതരമായി ബാധിച്ചു. സംസ്ഥാനത്ത് വിവിധ ദുരന്തങ്ങളിലായി ഒക്ടോബര്‍ 12 മുതല്‍ 20 വരെ 42 മരണങ്ങള്‍ ഉണ്ടായി. ഇതില്‍ ഉരുള്‍പൊട്ടലില്‍ 19 പേരുടെ മൃതദേഹങ്ങള്‍…

Read More

വരിക്കാരുടെ എണ്ണത്തിൽ ജിയോ ഒന്നാം സ്ഥാനത്ത് തന്നെ; തകർച്ച തുടർക്കഥയാക്കി വോഡഫോൺ ഐഡിയ

മൊബൈൽ സേവനരംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റിൽ 6.49 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. മുഖ്യ എതിരാളിയായ എയർടെലിന് ഇക്കാലയളവിൽ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് പുതുതായി കമ്പനിയുടെ ഭാഗമാക്കാൻ സാധിച്ചുള്ളൂ. വോഡഫോണിന് സ്വന്തം ഉപഭോക്താക്കൾ നഷ്ടപ്പെടുന്നത് തുടരുകയാണ്. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ അളവ് കുറവാണ് എന്ന ആശ്വാസത്തിലാണ് വോഡഫോൺ ഐഡിയ. വോഡഫോൺ ഐഡിയക്ക് ഓഗസ്റ്റിൽ 8.33 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ജൂലൈയുമായി താരതമ്യം…

Read More

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ചൈനയുമായി നിരന്തരം നിലനിൽക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി. ഇപ്പോഴിതാ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ തുടർന്ന് കഴിഞ്ഞവര്‍ഷം 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടിയാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചിട്ടുള്ളത്. കമ്പനികള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍…

Read More

ബാലവേല: പരിശോധന ശക്തമാക്കി

കോഴിക്കോട്: ചേവരമ്പലത്തുള്ള ഹോട്ടലിൽ ബാലവേലയിലേർപ്പെട്ട കുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കി. കഴിഞ്ഞദിവസം സിറ്റി പോലീസ് ആൻഡ് ഹ്യൂമൺ ട്രാഫിക്കിങ്‌ യൂണിറ്റ്, ലേബർ ഡിപ്പാർട്ട്മെന്റ്, വനിതാ ശിശുവികസന വകുപ്പ്, സിറ്റി പോലീസ് ജുവനൈൽ വിങ്, ചൈൽഡ് ലൈൻ, ബച്പൻ ബചാവോ ആന്ദോളൻ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് റൂബി ഹോട്ടലിൽനിന്നു ശുചീകരണജോലിയിലേർപ്പെട്ട അസം സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് വെൽ​െഫയർ കമ്മിറ്റിമുമ്പാകെ ഹാജരാക്കി. സുരക്ഷിത ഇടത്തേക്ക് മാറ്റിത്താമസിപ്പിച്ചു.  

Read More

ഐപിഎൽ വാതുവെപ്പ്; മലയാളികൾ ഉൾപെടെ 27 പേർ അറസ്റ്റിൽ

  ബാംഗ്ലൂർ: ഐ.പി.എൽ വാതുവെപ്പു കേസിൽ ബന്ധപ്പെട്ട് മലയാളികൾ ഉൾപെടെ 27 പേരെ ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. തൃശ്ശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു. ബാംഗ്ലൂരിലെ ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനായാണ് വാതുവെപ്പ് നടന്നതെന്ന് പോലീസ്…

Read More

വയനാട് ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് : 12.90

വയനാട് ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് : 12.90 വയനാട് ജില്ലയില്‍ ഇന്ന് (20.10.21) 328 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 309 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.90 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122729 ആയി. 119544 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More