മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലുമാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. മലവെള്ളപാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് ജില്ലയില്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളില്‍ ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലാണ് ഉരുള്‍ പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളെന്നാണ് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയത്. റവന്യു വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.