നിയമസഭാ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു

കല്‍പ്പറ്റ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ച് ഉത്തരവായി. എഡിഎം ടി ജനില്‍ കുമാര്‍ (എംസിസി), ഡെപ്യൂട്ടി കലക്ടര്‍ സി ആര്‍ വിജയലക്ഷ്മി (മാന്‍പവര്‍ മാനേജ്‌മെന്റ്), എല്‍ ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ പി ജെ സെബാസ്റ്റ്യന്‍ (ഇവിഎം), അസിസ്റ്റന്റ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിങ് (സ്വീപ്പ്), ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാര്‍ (ക്രമസമാധാനം), ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍ (എക്‌സ്‌പെന്റിച്ചര്‍), പ്രൊജക്ട് ഡയറക്ടര്‍ പി സി മജീദ്…

Read More

സംസ്ഥാനത്തെ ആംബുലൻസ് സേവനങ്ങൾ മെച്ചപ്പെടുത്തും: ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകളുടെ സേവനം മെച്ചപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ്. ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കും. അതിനായി പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കാനും ഐഎംഎയുമായി സഹകരിച്ച് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാനും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കും. അംഗീകൃത ആംബുലൻസുകൾക്ക് പ്രത്യേക നമ്പറും നൽകും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദ്ദേശം നൽകും. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വേരിഫിക്കേഷൻ നിർബന്ധമാക്കും. ലൈസൻസ് ലഭിച്ച്…

Read More

മൈസൂരിൽ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുറ്റിക്കാട്ടിൽ തള്ളി

  മൈസൂർ ചാമുണ്ഡി ഹിൽസിൽ കോളജ് വിദ്യാർഥിനിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു പെൺകുട്ടി. ബൈക്ക് തടഞ്ഞുനിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. മൈസൂർ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രദേശവാസികളാണ് കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

വയനാട്ടിൽ 130 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.09) പുതുതായി നിരീക്ഷണത്തിലായത് 130 പേരാണ്. 328 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3025 പേര്‍. ഇന്ന് വന്ന 23 പേര്‍ ഉള്‍പ്പെടെ 238 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 100 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 50394 സാമ്പിളുകളില്‍ 48042 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 46538 നെഗറ്റീവും 1504 പോസിറ്റീവുമാണ്.

Read More

ട്രെയിനിൽ വെച്ച് യുവതിയെ കടന്നുപിടിച്ചു; കാസർകോട് സ്വദേശിയായ 17കാരൻ അറസ്റ്റിൽ

  ട്രെയിനിൽ വെച്ച് യുവതിയെ കടന്ന് പിടിച്ച പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ പതിനേഴ് വയസുകാരനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. കോഴിക്കോട് വടകര സ്വദേശിനിയായ 33 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ച 2.30ന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയിൽ റെയിൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രെയിനിൽ നിന്നും അതിക്രമം ഉണ്ടയപ്പോൾ തന്നെ പ്രതികരിച്ച യുവതി പിന്നീട് കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസിൽ പരാതി…

Read More

എയർ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റാ ഗ്രൂപ്പിന് കൈമാറി

  എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എയർ ഇന്ത്യയുടെ നിലവിലെ ബോർഡ് അംഗങ്ങൾ രാജിവെച്ച് ടാറ്റയുടെ പുതിയ ബോർഡ് അംഗങ്ങൾ ചുമതലയേറ്റു. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറി. കടബാധ്യതയെ തുടർന്ന് കഴിഞ്ഞ…

Read More

വണ്ടി വിറ്റും ഭാര്യ വീട്ടിൽ നിന്ന് പണം വാങ്ങിയുമാണ് വീട് നിർമിച്ചതെന്ന് കെ എം ഷാജി

വാഹനം വിറ്റും ഭാര്യ വീട്ടിൽ നിന്ന് വാങ്ങിയ പണം ഉപയോഗിച്ചുമാണ് വീട് നിർമിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയിലാണ് ഷാജി ഇക്കാര്യം പറയുന്നത്.   രണ്ട് വാഹനം വിറ്റ പണവും ഭാര്യ വീട്ടിൽ നിന്നും ലഭിച്ച പണവും ഉപയോഗിച്ചാണ് വീട് നിർമിച്ചത്. കൽപ്പറ്റയിലെ സ്വർണക്കടയിൽ പങ്കാളിത്തമുണ്ടായിരുന്നു. ജനപ്രതിനിധി ആയ ശേഷം പങ്കാളിത്തം ഉപേക്ഷിച്ചതായും ഷാജി പറഞ്ഞു അഴിക്കോട് പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ടാണ് ഷാജിയെ ഇ ഡി ചോദ്യം…

Read More

വയനാട് ‍ജില്ലയിൽ 202 പേര്‍ക്ക് കൂടി കോവിഡ്:200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ‍ജില്ലയിൽ 202 പേര്‍ക്ക് കൂടി കോവിഡ്:200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 195 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15140 ആയി. 12809 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 92…

Read More

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31ന്; വിമാനം മാലദ്വീപില്‍ നിന്നും ഗുജറാത്തിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31 ന് സബര്‍മതി നദീതീരത്ത് നിന്നും സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് പുറപ്പെടുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മന്‍സുഖ് മണ്ഡാവിയ. ഈ പദ്ധതിക്കായി മാലദ്വീപില്‍ നിന്നും ഒരു സീപ്ലെയിന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു. 205 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ സേവനത്തിനായി മാലദ്വീപില്‍ നിന്നും വിമാനം ഗുജറാത്തിലെത്തി. മാലദ്വീപില്‍ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനാ വിമാനം കൊച്ചി കായലില്‍ ഇറങ്ങിയത് വാര്‍ത്തായായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ വില്ലിംഗ്ഡണ്‍ ദ്വീപിനിടയില്‍ വെണ്ടുരുത്തി ചാനലിലാണ് വിമാനം…

Read More