സൗദിയിലെ പ്രമുഖ മലയാളി സംരംഭകന്‍ അബ്ദുൽ അസീസ് അന്തരിച്ചു

സൗദി അറേബ്യയിലെ പ്രമുഖ മലയാളി സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.കെ അബ്ദുൽ അസീസ് അന്തരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ സീഗൾ റസ്റ്ററന്‍റ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. എറണാകുളം പറവൂർ എടവനക്കാട് സ്വദേശിയായ വി.കെ അബ്ദുൽ അസീസ് ദീർഘകാലമായി സൗദിയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. ജിദ്ദയിൽ സീഗൾ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഇദ്ദേഹം ഒന്നര മാസം മുമ്പാണ് ബിസിനിസ് ആവശ്യാർത്ഥം വീണ്ടും സൗദിയിലേക്ക് സന്ദർശന വിസയിലെത്തിയത്. ഇതിനിടെ ഹൃദയസംബന്ധമായ രോഗത്തിന് മൂന്നാഴ്ച മുമ്പ് ജിദ്ദയിലെ…

Read More

ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക നടപടികള്‍

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി. ദുരന്തമുണ്ടായ കോട്ടയം കൂട്ടിക്കല്‍, ഇടുക്കി കൊക്കയാര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലും പീരുമേട് ജനറല്‍ ആശുപത്രിയിലുമായി സൗകര്യങ്ങളൊരുക്കി. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ മന്ത്രി നിര്‍ദ്ദേശം…

Read More

സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ്, 114 മരണം; 13,197 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസർഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി. കൂട്ടപരിശോധന ഉൾപ്പെടെ…

Read More

വിഭജന ഭീതിദിനം ആചരിക്കരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറി; കെടിയു ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വി സി

വിഭജന ഭീതിദിനാചരണം ആചരിക്കരുതെന്ന് കോളജുകൾക്ക് നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്കൊരുങ്ങി സാങ്കേതിക സർവകലാശാല വിസി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കോളജുകൾക്ക് കൈമാറിയതിൽ സാങ്കേതിക സർവകലാശാല ഡീൻ- അക്കാഡമിക്സിനോട് താത്ക്കാലിക വി സി വിശദീകരണം തേടി. വിഭജന ഭീതിദിനാചരണ പരിപാടികൾ നടത്താൻ സാങ്കേതിക സർവകലാശാല പിആർഒ വഴിയായിരുന്നു വി സി ആദ്യം കോളജുകൾക്ക് സർക്കുലർ നൽകിയത്. ചാൻസലറായ ഗവർണറുടെ നിർദേശമനുസരിച്ച് കോളജുകളിൽ താത്ക്കാലിക വൈസ് ചാൻസിലർ ശിവപ്രസാദ് വിഭജന ഭീതി ദിനാചരണം നടത്തണമെന്ന് കാട്ടി ആദ്യം സർക്കുലർ…

Read More

മമത ബാനര്‍ജി മേയ് 5ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

  കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി മേയ് അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന പാർട്ടി അംഗം പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടി മമത ഗവര്‍ണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതക്ക് വിജയിക്കേണ്ടിവരും. അതിനിടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച്‌…

Read More

കൊടകര കുഴൽപ്പണക്കേസ്: കവർച്ചാ സംഘത്തിന് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ നേതൃത്വം

  കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ ബിജെപിയുടെ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവരുന്നു. കവർച്ചാ സംഘത്തിന് തൃശ്ശൂരിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകി. നാഷണൽ ടൂറിസ്റ്റ് ഹോമിൽ ഏപ്രിൽ 2 വൈകുന്നേരം ഏഴ് മണിയോടെയാണ് മുറി ബുക്ക് ചെയ്തത് 216,216 മുറികളാണ് ബുക്ക് ചെയ്തത്. 215ൽ ധർരാജനും 216ൽ ഷംജീറും റഷീദും താമസിച്ചു. എർടിഗ കാറിലാണ് പണം കൊണ്ടുവന്നത്. ക്രറ്റയിലാണ് ധർമരാജൻ വന്നതെന്നും ജീവനക്കാരൻ മൊഴി നൽകി. ധർമരാജനെയും ഷംജീറിനെയും ഇന്ന്…

Read More

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ; വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദപ്രചാരണമാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കൊട്ടിക്കലാശമില്ലായിരുന്നുവെങ്കിലും വാഹന ജാഥ അടക്കമുള്ള പരിപാടികളുമായാണ് മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കേരളാ കോൺഗ്രസിനെ സംബന്ധിച്ച് നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. യുഡിഎഫ് വിട്ട് എൽ ഡി എഫിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയത്ത് തങ്ങളുടെ…

Read More

തടവുകാർക്ക് കൊവിഡ്; തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം അടച്ചു

തിരുവനന്തപുരം പൂജപ്പുരയിലെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ നടന്ന പരിശോധനയിൽ നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മുഴുവൻ തടവുകാർക്കും പരിശോധന നടത്താനാണ് തീരുമാനം

Read More

അമിതാഭ് ബച്ചനു പിന്നാലെ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന് കൊറോണ സ്ഥരീകരിച്ചതിനു പിന്നാലെമകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് പറഞ്ഞു

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ…

Read More