പ്രഭാത വാർത്തകൾ
🔳 ആഗോള തലത്തിൽ ആശങ്ക ഉയർത്തി റെക്കോഡ് കോവിഡ് രോഗവ്യാപനം. പത്ത് ലക്ഷത്തിനടുത്താളുകള്‍ക്കാണ് ഇന്നലെ രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതില്‍ അമേരിക്കയില്‍ മാത്രം രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിലും ഫ്രാന്‍സിലും സ്‌പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 🔳പശു അമ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ തന്റെ മണ്ഡലമായ വാരണാസിയില്‍ ക്ഷീരോല്‍പ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശു അഭിമാനമാണെന്ന് പറഞ്ഞ അദ്ദേഹം പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്നും കുറ്റപ്പെടുത്തി. മുന്‍കാല…