അര്‍ജുന്‍ തെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും നീക്കി. പരിക്കാണ് താരത്തെ മാറ്റാന്‍ കാരണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ വിശദീകരണം. പകരം ഡല്‍ഹിയില്‍ നിന്നുള്ള യുവതാരം സിമര്‍ജീത് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇടം കയ്യന്‍ പേസ് ബൗളറും ബാറ്റിങ്ങില്‍ മധ്യനിര താരവും കൂടിയായ അര്‍ജുനെ ഐപിഎല്‍ താര ലേലത്തില്‍ പ്രാഥമിക വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈ ടീമില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നതിന് മുമ്പ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത് വാര്‍ത്തകളായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലൂടെയാണ് അര്‍ജുന്‍ സീനിയര്‍ ക്രിക്കറ്റിലെത്തുന്നത്. 2018ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലാണ് അര്‍ജുന്റെ അരങ്ങേറ്റം.
വലം കൈ മീഡിയം പേസ് ബൗളറായ സിമര്‍ജീത്തിനെ ഈ സീസണിലേക്ക് മാത്രമാണ് മുംബൈ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. അര്‍ജുനെ പോലെ നെറ്റ് ബൗളറായി തന്നെയാകും സിമര്‍ജീത് മുംബൈയില്‍ തുടരുക. 23 വയസ്സുകാരനായ താരം അഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
അതേസമയം കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലെ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. 136 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ മുംബൈ ആറ് ബോളും ആറ് വിക്കറ്റും ശേഷിക്കെയാണ് വിജയിച്ചത്. മുംബൈക്ക് വേണ്ടി സൗരബ് തിവാരിയും ഹര്‍ദിക് പാണ്ഡ്യയും മികച്ച ബാറ്റിങ് പുറത്തെടുത്തു.