സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കൊപ്പമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്ന് മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില്‍ റെയ്ഡ് നടത്തിയത്. നിലവില്‍ പരോളിലാണ് മുഹമ്മദ് ഷാഫി
സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ കൊടി സുനിയുടെ സംഘത്തിന്റെ സഹായം ലഭിച്ചതായി അര്‍ജുന്‍ വെളിപ്പെടുത്തിയിരുന്നു. തട്ടിയെടുക്കുന്ന സ്വര്‍ണത്തിന്റെ ഒരു പങ്ക് സുനിക്കും ഷാഫിക്കും അടങ്ങുന്ന സംഘത്തിന് നല്‍കുമായിരുന്നുവെന്നും അര്‍ജുന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ നിര്‍ണായക തെളിവായ അര്‍ജുന്റെ ഫോണിനായുള്ള തെരച്ചില്‍ കസ്റ്റംസ് തുടരുകയാണ്. ഫോണ്‍ പുഴയിലെറിഞ്ഞുവെന്ന അര്‍ജുന്റെ മൊഴി നുണയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.