Headlines

‘ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തി’, മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നു; പരിഹസിച്ച് ട്രംപ്

ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നുവെന്നും ട്രംപ് പരിഹസിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ ഈ പ്രതികരണം. ‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി,…

Read More

സ്വർണവിലയിൽ കുതിപ്പ്; ചൊവ്വാഴ്ച പവന് 560 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 4660 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപ നിലവാരത്തിലെത്തി   അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1863.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ ഇടിവാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണമായത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,064 രൂപയായി

Read More

കൽപ്പറ്റ സീറ്റ് തർക്കത്തിനിടയിൽ വയനാട്ടിൽ യു.ഡി.എഫ്. യോഗം തുടങ്ങി.

വയനാട് ജില്ലാ യു.ഡി.എഫ്.  യോഗം കൽപറ്റ ലീഗ് ഹൗസിൽ തുടങ്ങി. യു.ഡി.എഫ്.  കൺവീനർ എൻ’ ഡി അപ്പച്ചന്റെ നേതൃത്വത്തിലാണ് യോഗം. മുസ്ലിം  ലീഗിന്റെ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടൽ യോഗത്തിൽ ചർച്ചയാകും. എ.ഐ. സി. സി. അംഗം പി.കെ. ജയലക്ഷ്മിയും  യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.  

Read More

മൈസൂർ കൂട്ടബലാത്സംഗം: പെൺകുട്ടിയും സുഹൃത്തുമാണ് കാരണക്കാരെന്ന് കർണാടക ആഭ്യന്തര മന്ത്രി

  മൈസൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിനാണെന്നും രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്‌നമെന്നുമായിരുന്നു കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു കോൺഗ്രസ് ആഭ്യന്തര മന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു. ഇവർ തന്നെയാണ് പ്രശ്‌നത്തിന് കാരണക്കാരെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വലിയ…

Read More

ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; നടപ്പിലാകുന്നത് 12,000 കോടിയുടെ പദ്ധതി

ഇടുക്കി ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഇടുക്കിയുടെ സമഗ്രവികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുള്ളതാണ് പാക്കേജ്. കാർഷിക വരുമാനം വർധിപ്പിക്കുന്നതിനായി സ്ഥായിയായ രീതികളിലൂടെ കൃഷിയുടേയും മൃഗപരിപാലനത്തിന്റെയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം നീക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ടി എം തോമസ് ഐസക്, എംഎം മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു  

Read More

റിപബ്ലിക് ദിന പ്ലോട്ട് വിവാദം: ഗുരുദേവനെ ഒഴിവാക്കിയ നടപടി അപലപനീയമെന്ന് വെള്ളാപ്പള്ളി

  റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചദൃശ്യത്തിൽനിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാൻ നിർദേശിച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹവും സവർണ താൽപര്യം മുൻ നിർത്തിയുള്ളതുമാണ്. ഗുരുദേവന് പകരം ശ്രീശങ്കരന്റെ പ്രതിമ മതിയെന്ന് നിർദ്ദേശിച്ച പ്രതിരോധമന്ത്രാലത്തിന്റെ കീഴിൽ ഫ്ളോട്ടുകൾ വിലയിരുത്തിയ ജൂറിയുടെ നടപടി അത്യന്തം അപലപനീയവും കേന്ദ്രസർക്കാരിന് നാണക്കേടുമാണ്. കൊടിയ ജാതി പീഡനങ്ങളിലും അനാചാരങ്ങളിലും നിന്ന് ഒരു ജനതയെ വിമുക്തമാക്കിയ രാജ്യത്തെ നവോത്ഥാന…

Read More

കേരള കലാസാഹിതി ജിദ്ദയിൽ ബിസിനസ് വെബിനാറില്‍ സംഘടിപ്പിച്ചു

ജിദ്ദ: കോവിഡ് കാലത്ത് പ്രവാസം വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അവയെ അതിജീവിക്കാനും തിരികെ നാട്ടില്‍ പുതിയ ബിസിനസന് സംരംഭങ്ങളാരംഭിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള കലാസാഹിതി, വിപുലമായ ബിസിനസ് വെബിനാര്‍ സംഘടിപ്പിച്ചു. തൊഴില്‍നഷ്ടവും മറ്റുമായി നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കായി അവരുടെ ഉപജീവനത്തിന് മാര്‍ഗരേഖ നല്‍കുന്നതിനാണ് ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കേരള കലാസാഹിതി പ്രവാസികള്‍ക്കൊരു സംരംഭക ജാലകം എന്ന ശീര്‍ഷകത്തില്‍ ബിസിനസ് വെബിനാര്‍ സംഘടിപ്പിച്ചത്. സംരംഭകരംഗത്തെ ആറു പ്രമുഖര്‍ അവതരിപ്പിച്ച സെഷനുകള്‍ ജനപങ്കാളിത്തം കൊണ്ടും…

Read More

വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്;34 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (3.04.21) 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28707 ആയി. 27751 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 760 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 682 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു: പോലീസ് എഫ്‌ഐആര്‍

  സീതാപൂരില്‍ തടവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് ഒരുകാരണവശാലും കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പൊലീസിന്റെ…

Read More

പ്രിയ സഖാവിന് കണ്ണീരോടെ വിട നൽകി നാട്; പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു

തിരുവല്ല: തിരുവല്ലയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സിപിഎം തിരുവല്ല ഏരിയാ…

Read More