Headlines

മുസ്ലിം ലീഗിനെ സിപിഎം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ഇത് ചെറുക്കുമെന്ന് ചെന്നിത്തല

സിപിഎം മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വിലപ്പോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്ത് സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു മുസ്ലിം ലീഗിനെ വർഗീയമായി ആക്രമിക്കുകയും അവരെ ഒറ്റപ്പെടുത്താനുള്ള നീക്കം നടത്തുകയുമാണ് സിപിഎം. ഇത് മുഖ്യമന്ത്രിയാണ് തുടങ്ങിവെച്ചത്. നാല് വോട്ടിന് വേണ്ടി ഏത് വർഗീയവികാരവും ഇളക്കിവിടാൻ മടിയില്ലാത്ത പാർട്ടിയാണ് സിപിഎം എന്ന് പ്രചാരണങ്ങളിലൂടെ വ്യക്തമാകുകയാണ് യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന്…

Read More

കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ

  കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു. ഏപ്രിൽ 30 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വൈകീട്ട് 7.30 വരെ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഹോട്ടൽ, റെസ്റ്റോറൻ്റ്, തട്ടുകട, ബേക്കറി എന്നിവയിൽ പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിക്കുക. കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അത്യാവശ്യ കടകൾക്ക് വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണം കർശനമാക്കുന്നതിന് ജില്ലാ പോലീസ്…

Read More

‘പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കും’; സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു

സിപിഐ നേതൃത്വവുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു. പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും പാർട്ടി എന്ത് നിലപാട് എടുത്താലും സ്വീകരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി. പി എ ലെറ്റർപാഡ് ദുരുപയോഗം ചെയ്തതിൽ പാർട്ടി നിലപാട് എടുക്കും. പരാതിയുമായി മുന്നോട്ടു പോകുന്നതിലും പാർട്ടിയുടെ നിർദ്ദേശം അനുസരിച്ചാകും. തുടർന്ന് നടപടി പാർട്ടി തീരുമാനപ്രകാരം മാത്രമാകും….

Read More

‘എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്‌ക്കോളൂ’; തെരുവുനായ പ്രശ്‌നത്തിലെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്‌നേഹിയോട് ഹൈക്കോടതി

തെരുവ് നായ വിഷയത്തില്‍ മൃഗ സ്‌നേഹിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം കൊണ്ടു പൊയ്‌ക്കോളൂ എന്ന് മൃഗസ്‌നേഹിയോട് ഹൈക്കോടതി പറഞ്ഞു. തെരുവുനായ പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്‌നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. തെരുവുനായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോടതി പറഞ്ഞു. തെരുവ്‌നായ ആക്രമണത്തില്‍ എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി…

Read More

‘സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ വിദേശത്തുള്ള വന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നു; ആരോഗ്യരംഗം മെച്ചപ്പെടുകയല്ല ലക്ഷ്യം’; മുഖ്യമന്ത്രി

സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനപ്പെട്ട ആശുപത്രികളില്‍ വിദേശത്തുള്ള വന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നു. കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുക എന്നതല്ല അവരുടെ ലക്ഷ്യം. അവര്‍ ചിലവാക്കുന്ന പണം കൂടുതല്‍ ലാഭമാക്കി തിരിച്ചെടുക്കും. ഇതാണ് സ്വകാര്യ ആശുപത്രികളിലൂടെ വന്‍കിടക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് എം. എല്‍. ടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അടുത്ത കാലത്തായി ഉണ്ടായൊരു പ്രവണത ഗൗരവമായി…

Read More

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി തീയിട്ടു, യുവാവിനെ മർദിച്ചു; കേസെടുത്ത് പൊലീസ്

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി. പൂതക്കുളം സ്വദേശിയായ ശംഭുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കരിപ്പൂരിൽ റൺവേ നീളം കുറക്കാനുള്ള നടപടി റദ്ദാക്കി

കരിപ്പൂർ: വിമാനത്താവളത്തിലെ റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടി വ്യോമയാന മന്ത്രാലയം റദ്ദാക്കി. അനുബന്ധ പ്രവൃത്തികളും താത്കാലികമായി നിർത്തിവെക്കാനും നിർദേശിച്ചു. ഇതുസംബന്ധിച്ചുള്ള നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തു നിന്ന് കരിപ്പൂരിൽ ലഭിച്ചു. റൺവേ 2,860 മീറ്റർ ഉള്ളത് 2,540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. സു​ര​ക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റി​സയുടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ തീരുമാനിച്ചിരുന്നത്. എ​ന്നാ​ൽ, ഇത് വ​ലി​യ വി​മാ​ന…

Read More

യുക്രൈനെ ഗോൾ മഴയിൽ മുക്കി ഇംഗ്ലണ്ട് സെമിയിൽ; ഹാരി കെയ്‌ന് ഇരട്ട ഗോൾ

  യൂറോ കപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. യുക്രൈനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് സെമിയിലേക്ക് പ്രവേശിച്ചത്. നായകൻ ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ഹാരി മഗൈവർ, ജോർദാൻ ഹെൻഡേഴ്‌സൺ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. സെമിയിൽ ഇംഗ്ലണ്ട് ഡെൻമാർക്കിനെ നേരിടും മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ സ്‌റ്റെർലിംഗിന്റെ പാസിൽ നിന്ന് കെയ്ൻ ഗോൾ വേട്ട ആരംഭിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 1-0ന് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതി ആർത്തിരമ്പി…

Read More

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി; എല്ലാ പൗരൻമാർക്കും ആരോഗ്യ തിരിച്ചറിയിൽ കാർഡ്

എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി. ചികിത്സാ രംഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പൗരൻമാർക്കും ഡിജിറ്റൽ ഹെൽത്ത് കാർഡ് നൽകാനും ചികിത്സാ രേഖകൾ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്….

Read More

ദീലിപിന്റെ വാക്കിൽ പെട്ടു, മകൻ എല്ലാം തുറന്നുപറയും: പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകൻ തുറന്നുപറയുമെന്ന് പൾസർ സുനിയുടെ അമ്മ. സുനിൽകുമാറിനെ ജയിലിലെത്തി കണ്ടതിന് ശേഷമാണ് അമ്മ ശോഭനയുടെ പ്രതികരണം. ഇന്ന് താൻ കോടതിയിൽ രഹസ്യമൊഴി നൽകുമെന്നും ശോഭന അറിയിച്ചു ചെയ്തുപോയതിൽ സുനിലിന് കുറ്റബോധമുണ്ട്. ദിലീപിന്റെ വാക്കിൽ താൻ പെട്ടുപോയി എന്നാണ് സുനിൽകുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേർത്തു. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്നും മകൻ പറഞ്ഞതായും ശോഭന മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ രണ്ടാം ദിവസവും ചോദ്യം…

Read More