കേരള സർവകലാശാല ഇന്ന് മുതൽ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കണ്ണൂർ സർവകലാശാല മറ്റന്നാൾ വരെയുള്ള പരീക്ഷകൾ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്തെ എല്ലാ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുക്കൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
സംസ്ഥാനത്തെ സർവകലാശാലകളാട് ഇന്നു മുതൽ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകൾ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് നിർദേശം.