മുംബൈയിൽ അപാർട്ട്‌മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 16 പേർക്ക് പരുക്കേറ്റു

മുംബൈ ലാൽബാഗിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് 16 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 7.20നാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ലാൽബാഗ്. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ തീ പടരാതിരിക്കാൻ സഹായകരമായി അപാർട്ട്മെന്റ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രഥമിക വിവരം. സ്ഫോടനം ലെവൽ വൺ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അഗ്‌നശമന സേന ഓഫിസർ പറഞ്ഞു.            

Read More

ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും; സംസ്‌കാരം നാളെ

  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. വൈകുന്നേരം സൈനിക വിമാനത്തിലാണ് ഇവ ഡൽഹിയിലേക്ക് എത്തിക്കുക. അപകടത്തിൽ മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹങ്ങളും ഡൽഹിയിൽ എത്തിക്കും. നാളെയാണ് ബിപിൻ റാവത്തിന്റെ സംസ്‌കാരം ബുധാനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിൻ റാവത്തും ഭാര്യയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഭടൻമാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ…

Read More

ആദ്യകാല സിനിമാ നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു

ആദ്യകാല സിനിമാ നടനും നാടക പ്രവർത്തകനുമായ ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ് എന്ന ആലപ്പി ലത്തീഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. അമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ തുടങ്ങിയ അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നിലവിൽ ആലപ്പുഴയിൽ പുരാവസ്തു വ്യാപാരം നടത്തുകയായിരുന്നു. ഖബറടക്കം ആലപ്പുഴ മസ്താൻ പള്ളി കിഴക്കേ ജുമാ മസ്ജിദിൽ നടന്നു.

Read More

പരിക്ക് ; സെറീനാ വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി

പാരിസ്: പരിക്കിനെ തുടര്‍ന്ന് മുന്‍ ചാംപ്യന്‍ സെറീനാ വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. ഇന്ന് രണ്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ട് മുന്നെയാണ് താരം പിന്‍മാറ്റം പ്രഖ്യാപിച്ചത്. കണങ്കാലിന് മുന്‍വശത്ത് വേദന ഉണ്ടായതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. ഇക്കഴിഞ്ഞ യു എസ് ഓപ്പണ്‍ ടൂര്‍ണ്ണമെന്റിനിടെയും താരത്തെ ഈ വേദന അലട്ടിയിരുന്നു. തനിക്ക് നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഈ വര്‍ഷം മറ്റൊരു ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും സെറീനാ അറിയിച്ചു. യു എസ് ഓപ്പണ്ണില്‍ വിക്ടോറിയാ അസരന്‍ങ്കയോട്…

Read More

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രം

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകള്‍ മാത്രമായി ആണ് നടത്തുന്നത്. ഇത്തവണ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാല. കൊവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവു രീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം. രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്‌നി തെളിയിക്കും. വൈകീട്ട്…

Read More

ആലപ്പുഴയിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതികളിൽ ഒരാൾ പിടിയിൽ

  ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി വിപിൻലാൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിപിൻലാൽ ആക്രമണത്തിന് ഇരയായത്. അതേസമയം കൊലയ്ക്ക് പിന്നില് രാഷ്ട്രീയമില്ലെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറാണാണ് വിപിൻലാൽ. ഒരു പെൺകുട്ടിക്ക് വാട്‌സാപ്പ് സന്ദേശമയച്ച വിഷയത്തിൽ വിപിൻലാലും പ്രതികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. പ്രതികളിൽ ഒരാൾ പിടിയിലായിട്ടുണ്ട്. പൂച്ചാക്കൽ സ്വദേശി സുജിത്താണ് പിടിയിലായത്. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കി.

Read More

ഇന്ത്യയുടെ പൂർണമല്ലാത്ത ഭൂപടം: ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡിക്കെതിരെ യുപി പോലീസ് കേസെടുത്തു

  ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിന്റെ ഇന്ത്യൻ എംഡിക്കെതിരെ കേസ്. ബജ്‌റംഗ് ദൾ നേതാവിന്റെ പരാതിയിൽ യുപി പോലീസാണ് ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളാക്കി ചിത്രീകരിച്ച ഭൂപടം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടി ട്വിറ്ററിന്റെ ട്വീപ് ലൈഫ് വിഭാഗത്തിലാണ് ഭൂപടം പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്റെ വികലമായ ഭൂപടം നൽകിയതിൽ സമൂഹ മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ ഭൂപടം പിൻവലിക്കുകയും ചെയ്തിരുന്നു  

Read More

കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരണപെട്ടു. കോഴിക്കോട് സ്വദേശി രാമനാഥൻ 61 വയസ്സ് ആണ് മരണപ്പെട്ടത്.മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ.  

Read More

ജോജുവിന്റെ വാഹനം തല്ലിത്തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

  നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ആദ്യത്തെ അറസ്റ്റ് നടന്നു. കോൺഗ്രസ് പ്രവർത്തകനായ മരട് സ്വദേശി ജോസഫാണ് പിടിയിലായത്. വൈറ്റിലയിലെ സംഭവത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലി തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വഴിതടയൽ സമരത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസ് രണ്ടാം പ്രതിയും കൊടിക്കുന്നിൽ…

Read More