രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ  നടത്തിയ വാഹന പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ .   മൈസൂരിൽ  നിന്നും മലപ്പുറം എടപ്പാളിലേക്ക് KL 52 K 1381 EON കാറിൽ കടത്തികൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവുമായി      മലപ്പുറം പൊന്നാനി നാലകത്ത്  ഫക്രുദ്ദിൻ  (25) മലപ്പുറം പൊന്നാനി മoത്തിൽ എം.വി.  ഷഹബാസ് മുർഷിദ്ദ്  (24)    എന്നിവരെ അറസ്റ്റ് ചെയ്തു  കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.കെ മണികണ്ടൻ പ്രിവന്റീവ് ഒഫീസർ മാരായ എം.ബി…

Read More

കാലവര്‍ഷം: വയനാട് ജില്ലയിൽ 627 വീടുകള്‍ തകര്‍ന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ ജില്ലയില്‍ 627 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. ഇതില്‍ 22 വീടുകള്‍ പൂര്‍ണ്ണമായും 605 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വൈത്തിരി താലൂക്കില്‍ 18 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നപ്പോള്‍ 267 വീടുകള്‍ ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. മാനന്തവാടിയില്‍ ഒരു വീട് പൂര്‍ണ്ണമായും 109 വീടുകള്‍ ഭാഗീകമായും നശിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ 3 വീട് പൂര്‍ണ്ണമായും 229 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്.

Read More

പുൽപ്പള്ളി വേലിയമ്പത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

പുല്‍പ്പള്ളി: വാഹനാപകടത്തിൽ യുവാവ് മരിച്ചു.പുല്‍പ്പള്ളി ആനപ്പാറ പുത്തന്‍വീട് ഫിലിപ്പ് ഷൈനി ദമ്പതികളുടെ മകന്‍ കെനി ജോര്‍ജ്ജ് ഫിലിപ്പ് (25) ആണ് മരിച്ചത്. കെനി സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന ദോസ്ത് വാഹനവുമായി ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വേലിയമ്പത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.കെനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു കെനി.

Read More

പിറ്റ് NDPS ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റ്; ബുള്ളറ്റ് ലേഡി പിടിയിൽ

കണ്ണൂരിലെ ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂർ സ്വദേശി നിഖിലയെ അറസ്റ്റ് ചെയ്തു. പിറ്റ് എൻഡിപിഎസ് ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റാണിത്. ലഹരി കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായിട്ടാണ് അറസ്റ്റ് ചെയ്തത്. ബെം​ഗളൂരുവിൽ നിന്നാണ് നിഖിലയെ പിടികൂടിയത്. നിഖിലയെ അട്ടകുളങ്ങര ജയിലിൽ എത്തിക്കും. പിറ്റ് എൻഡിപിഎസ് നിയമപ്രകാരം സ്ഥിരമായി ലഹരി കടത്തുന്നവരെ ആറ് മാസം വരെ കരുതൽ‌ തടങ്കലിൽ വെക്കാം. ഈ വർഷം ഫെബ്രുവരിയിൽ നാല് ​ഗ്രാം മെത്താഫിറ്റമിനുമായി…

Read More

സംസ്ഥാനത്ത് ഇന്ന് 35,636 പേർക്ക് കൊവിഡ്, 48 മരണം; 15,493 പേർക്ക് രോഗമുക്തി

കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂർ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂർ 1484, പത്തനംതിട്ട 1065, കാസർഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…

Read More

മാതളനാരങ്ങയുടെ തൊലിയിലുണ്ട് അതിശയിപ്പിക്കും ഗുണങ്ങൾ

  പഴങ്ങൾ കഴിക്കുകയും പഴത്തോല് വലിച്ചെറിയുകയുമാണല്ലോ പതിവ്. എന്നാൽ മാതളനാരങ്ങയുടെ തോല് ഇനി മുതൽ വലിച്ചെറിയേണ്ട. പഴത്തോളംതന്നെ ഗുണങ്ങൾ അടങ്ങിയതാണ് മാതളത്തോലും. മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിലും അധികം ആന്റിഓക്‌സിഡന്റുകൾ മാതളപ്പഴത്തിന്റെ തോലിലും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും രക്തസമ്മർദവും എല്ലാം നിയന്ത്രിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഫലമാണ് മാതളം. മാതളത്തൊലിയും ഔഷധഗുണങ്ങൾ ഏറെയുള്ളതാണെന്ന് ആയുർവേദം പറയുന്നു. പഴത്തിന്റെ തൊലി പൊളിച്ച ശേഷം നന്നായി ഉണക്കിപ്പൊടിക്കാം. ഇത് തിളച്ചവെള്ളത്തിൽ ചേർത്ത് കുടിക്കാം. ∙ ചർമത്തിന്റെ ആരോഗ്യം ആന്റി…

Read More

വയനാട് ‍ജില്ലയിൽ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു

ജില്ലയില്‍ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാ രോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കു പുറമേ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പഴശ്ശി ഹാള്‍, പടിഞ്ഞാറത്തറ ക്രിസ്തുരാജ ചര്‍ച്ച്, മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു. പി. സ്കൂള്‍, പുല്‍പ്പള്ളി കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ സെന്റര്‍, കല്‍പ്പറ്റ കെ.എസ്. ആര്‍.ടി.സി ഗ്യാരേജ്, മാനന്തവാടി സെന്റ് ജോസഫ്‌സ് മൊബൈല്‍…

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: 61 കേസുകളിൽ എംസി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎയ്ക്കെതിരെ 61 കേസുകളിൽ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും കാസർകോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം കമറുദ്ദിന്റെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. അതേസമയം ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടറും കമറുദ്ദീന്റെ കൂട്ടുപ്രതിയുമായ പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്. പൂക്കോയ തങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തങ്ങൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നാണ് സൂചന. നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു കേസുകൾ കൂടി പൊലീസ് റജിസ്റ്റർ…

Read More

കേരളത്തില്‍ 42,677 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 42,677 പേര്‍ക്ക് add-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍…

Read More

പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു; വീണ ജോർജിനും ഡ്രൈവർക്കും പരുക്ക്

ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വീണ ജോർജിന്റെ പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട റിംഗ് റോഡിൽ വെച്ച് എതിരെ വന്ന വാഹനവുമായി പ്രചാരണ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. എംഎൽഎക്കും ഡ്രൈവർക്കും നിസാര പരുക്കുകളുണ്ട്. ഇരുവരെയും പ്രാഥമിക ചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More