ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിൽ രണ്ട് മാസം ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആർ

    കൊവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതൽ എട്ട് ആഴ്ചകൾ വരെ ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബൽറാം ഭാർഗവയുടെ പ്രതികരണം രാജ്യത്തെ 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമാണ്. ന്യൂഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നാണ് ഐസിഎംആർ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിരുന്നു. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട് തിരുവനന്തപുരത്ത് ഇന്നലെ മൂന്ന് മണിയോടെ അതിശക്തമായ മഴ ലഭിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത വേണം. ഏപ്രിൽ 14 മുതൽ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ ലഭിക്കും.

Read More

ചേർത്തലയിലെ തിരോധാന കേസുകൾ; പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും

ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ അന്വേഷണം നിർണായകഘട്ടത്തിൽ. അസ്ഥികൂട അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചത്. അവശേഷിക്കുന്ന ശരീരഭാഗങ്ങൾ എവിടെയെന്ന് കണ്ടെത്തുകയും അന്വേഷണ സംഘത്തിന്റെ ലക്ഷ്യമാണ്. അന്വേഷണത്തോട് സഹകരിച്ച് തുടങ്ങിയ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. സെബാസ്റ്റ്യൻ വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ സ്ഥലത്തും ഇന്ന് പരിശോധന നടത്തിയേക്കും. തറയ്ക്കുള്ളിൽ…

Read More

മാദ്ധ്യമപ്രവർത്തകർക്കുള്ള പുതിയ അക്രഡിറ്റേഷൻ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

  മാദ്ധ്യമപ്രവർത്തകർക്കുള്ള പുതിയ അക്രഡിറ്റേഷൻ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്‌ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തിൽ ചേർത്തിട്ടുണ്ട്. അല്ലെങ്കിൽ കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷൻ ദുരുപയോഗം ചെയ്താൽ അത് പിൻവലിക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ നയം അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷന്…

Read More

സിദ്ധിഖ് കാപ്പനടക്കം അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം ഇ ഡി കേസെടുത്തു

ഹാത്രാസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കുർ റഹ്മാൻ, പോപുലർ ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ്, എം ഡി ആലം, കെ എ ഷരീഫ് എന്നിവർക്കെതിരെയാണ് ഇ ഡി കേസ് ലക്‌നൗവിലെ പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങൾക്ക് വിദേശ ഫണ്ടിംഗ്…

Read More

ഒമിക്രോണ്‍; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക:വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍

കോവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്ന രീതി ദൗര്‍ഭാഗ്യകരമെന്ന് പ്രസിഡന്റ് സിറില്‍ റാമഫോസ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് നിരാശാജനകമാണെന്നും ലോകരാജ്യങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും ഈ നടപടി ജി 20 ഉച്ചകോടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിറില്‍ റാമഫോസ പറഞ്ഞു. ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങള്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. വകഭേദം എത്രയും വേഗം കണ്ടെത്തിയതിന് പ്രശംസിക്കുന്നതിന് പകരം…

Read More

കാസര്‍ഗോഡ് ഫൈബര്‍ തോണി മറിഞ്ഞു: മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

  കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫൈബര്‍ തോണി മറിഞ്ഞ് അപകടം. കീഴൂര്‍ കടപ്പുറം ഹാര്‍ബറിലുണ്ടായ അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. അപകട സമയം ഫൈബര്‍ തോണിയില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ സന്ദീപ്, രതീഷ്, കാര്‍ത്തിക് എന്നിവരെയാണ് കാണാതായത്. മണിക്കുട്ടന്‍, രവി, ശശി, ഷിബിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.

Read More

ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം റദ്ദാക്കി; ഗവർണർ ഒപ്പിടരുതെന്ന് സതീശൻ

  ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേദഗതി കൊണ്ടുവരുന്ന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്തയെ സർക്കാർ നിഷ്‌ക്രിയമാക്കാൻ ശ്രമിക്കുകയാണ്. അഴിമതി നിരോധന നിയമത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും സതീശൻ ആവശ്യപ്പെട്ടു. ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം റദ്ദാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹം. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

Read More

കൊവിഡ് വ്യാപനം ശക്തമായതോടെ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ശക്തമാക്കുന്നു

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജൂണ്‍ 25 മുതല്‍ 30 വരെ ജില്ലയ്ക്കു പുറത്തേക്കുള്ള ബസ് ഗതാഗതവും സ്വകാര്യവാഹനഗതാഗതവും നിരോധിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. ”അടുത്ത അഞ്ച് ദിവസത്തേക്ക് ജൂണ്‍ 30 വരെ സോണുകള്‍ക്കുള്ളിലുള്ള വാഹനഗതാഗതം അനുവദിക്കില്ല. സര്‍ക്കാര്‍ ബസ്സുകള്‍ തന്നെ ജില്ലയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതില്‍ വിലക്കുണ്ട്. സ്വകാര്യവാഹനങ്ങളും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാന്‍ അനുവദിക്കില്ല-മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. അതേസമയം അത്യാവശ്യ…

Read More

സൗദിയില്‍ ഡിജിറ്റല്‍ ഇഖാമ പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഡിജിറ്റല്‍ ഇഖാമ സേവനം പ്രാബല്യത്തില്‍. ഞായറാഴ്ച മുതല്‍ വിദേശി തൊഴിലാളികളുടെ ഇഖാമ (റെസിഡസ് പെര്‍മിറ്റ്) ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശികള്‍ക്ക് സുഗമമായി മന്ത്രാലയ സേവനം ലഭ്യമാകുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് ജനറല്‍ ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. ഡിജിറ്റല്‍ ഇഖാമയില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിദേശി തൊഴിലാളികളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. അബ്ഷിര്‍ വഴി ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്റര്‍നെറ്റില്ലാതെയും…

Read More