മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മീനങ്ങാടിയിൽ 96 ആളുകളിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. . സ്വകാര്യ ക്ലീനിക്കിൽ 9 ആളുകളിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് ആൻ്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി ഇതിനു പുറമെ മീനങ്ങാടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിലുള്ള 34 പേരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കി ….

Read More

തലമുറകളുടെ സ്വപ്​ന സാക്ഷാത്​കാരം; കോപ്പയില്‍ അര്‍ജന്‍റീനിയന്‍ മുത്തം

അര്‍ജന്‍റീനയുടെ തലമുറകള്‍ കാത്തിരുന്ന മാലാഖയായി ഏയ്​ഞ്ചല്‍ ഡി മരിയ മാറക്കാനയില്‍ പറന്നിറങ്ങി. ചരിത്രത്തിലേക്ക്​ നീട്ടിയ മരിയയുടെ ഒറ്റഗോളിന്‍റെ ബലത്തില്‍ കോപ്പ കിരീടം നെഞ്ചോടക്കു​േമ്ബാള്‍ വന്‍കരകള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും അപ്പുറത്ത്​ അര്‍ജന്‍റീനിയന്‍ ആരാധകര്‍ക്ക്​ ഇത്​ അനര്‍ഘ നിമിഷങ്ങള്‍. പതിറ്റാണ്ടുകളായി തുടരുന്ന ഫൈനല്‍ വീഴ്ച​കളുടേയും കിരീട വരള്‍ച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക്​ കിരീടത്തിളക്കത്തിന്‍റെ വര്‍ണമഴ പെയ്​തിറങ്ങ​ു​േമ്ബാള്‍ ഇതിഹാസ താരം ലയണല്‍ മെസ്സിക്കും ഇത്​ സംതൃപ്​തിയുടെ ദിവസം. ചാമ്ബ്യന്‍മാരെന്ന പകി​ട്ടോടെയെത്തിയ ബ്രസീലിനും ആരാധകര്‍ക്കും ഓര്‍ക്കാനിഷ്​ടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ…

Read More

കോഴിക്കോട് എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ജീവനക്കാരി മരിച്ചു

കോഴിക്കോട് എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരി മരിച്ചു. ശുചീകരണ തൊഴിലാളിയായ നടക്കാവ് സ്വദേശി സാബിറ(39)യാണ് മരിച്ചത്. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച സാബിറയെ കഴിഞ്ഞ ഞായറാഴ്ച ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധന നടത്തിയപ്പോൾ കൊവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പനി രൂക്ഷമാകുകയും പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു.

Read More

ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഓട്ടു കമ്പനിയക്ക് സമീപം ചെറുവത്ത് അലിയുടെ മകന്‍ മുഹമ്മദ് ഫാസിലും(25 ),സഹോദരിയും കൊയിലോത്തും പടി ഷമീറിന്റെ ഭാര്യയുമായ ഫാസില(27)യുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കറ്റ ഇരുവരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മുഹമ്മദ് ഫാസില്‍ ധരിച്ച ഹെല്‍മെറ്റ് പൊട്ടിച്ചിതറി. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. കൊല്ലം…

Read More

മരിക്കുമെന്ന് ഇൻസ്റ്റഗ്രാമിൽ വിഡിയോ; ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങി മരിച്ചു; മലപ്പുറത്ത് ട്രാൻസ്ജെൻഡർ യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

മലപ്പുറം താനൂരിൽ ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂർ പൊലീസിന്റെ പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്. തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കമീലയെ കണ്ടത്. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ആത്മഹത്യ. രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടിൽപോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ…

Read More

കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറ്റും

  കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറെൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. നിലവിൽ ഏതാനം ന്യായാധിപർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് .കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം ഉണ്ടാവുന്നത് പരിഗണിച്ചാണ് ഓൺലൈൻ…

Read More

നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കുഴിച്ചിട്ട സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആവോലം മരമില്ലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. മതിൽ നിർമിക്കാനായി കുഴിയെടുത്താണ് ബോംബുകൾ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

Read More

മുൻകൂർ ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ

  വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ. മുൻകൂർ ജാമ്യനടപടികൾ നീണ്ടുപോയതിനാൽ തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചു. പ്രബലനായ ഒരാളാണ് പ്രതി. പ്രതി പുറത്തെത്തിയതിനാൽ ആശങ്കയുണ്ട്. ഇത് കേസിനെ ബാധിക്കാം. സാക്ഷി എന്ന നലിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാകും മുന്നോട്ടുപോകുക. പ്രതിഭാഗം പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളത് താൻ ദിലീപുമായി നടത്തിയ സൗഹൃദ സംഭാഷണമാണ്. ഒരു നിർമാതാവ് എന്ന നിലയിലാണ് സാമ്പത്തിക കാര്യം സംസാരിച്ചത്. അതിൽ ഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്ന്…

Read More

മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി നല്‍കാറ് 25 കുപ്പി ആന്റിവെനം, വാവ സുരേഷിന് കൊടുത്തത് 65 കുപ്പി

  കോട്ടയം:പാമ്പ് കടിയേറ്റ വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം. ആദ്യമായിട്ടാണ് കോട്ടയം മെഡിക്കല്‍ കോളേജ് പാമ്പ് കടിയേറ്റ ഒരാള്‍ക്ക് ഇത്രയധികം അന്റിവെനം നല്‍കുന്നത്.സാധാരണയായി മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറ്. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കിയത്. ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പാമ്പ്കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട്….

Read More

ഹോട്ടലുകളിലും തീയറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ. കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ബാറുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നൂറ് ശതമാനം പ്രവേശനം അനുവദിക്കും സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലും നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കും. ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്ന രീതി നിർത്തലാക്കി. പൊതുപരിപാടികളിൽ 1500 പേരെ പങ്കെടുപ്പിക്കാം.

Read More