രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കുന്നു; ശക്തിയും തനിമയും വിളിച്ചോതി സൈനിക പരേഡ്

രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്ക് ആദരമർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സൈനിക മേധാവിമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വിശിഷ്ടാതിഥി ഇല്ലാതെയാണ് ഇത്തവണ റിപബ്ലിക് ദിനം ആഘോഷിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരേഡ് കാണാനുള്ള കാണികളുടെ എണ്ണവും കുറച്ചിരുന്നു. സൈനിക കരുത്ത് തെളിയിക്കുന്നതായിരുന്നു രാജ്പഥിൽ നടന്ന സൈനിക പരേഡ്. ടാങ്ക് 90 ഭീഷ്മ, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, ഷിൽക വെപൺ സിസ്റ്റം, രുദ്ര, ദ്രുവ് ഹെലികോപ്റ്ററുകൾ, ബ്രഹ്മോസ് മിസൈൽ എന്നിവ…

Read More

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം; രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു

പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. സമരത്തിനിടെ രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാർഥികൾ സമരത്തിന് എത്തിയിരുന്നു. പട്ടികയിലെ 954ാം റാങ്കുകാരൻ പ്രിജു, 354ാം റാങ്കുകാരൻ പ്രവീൺകുമാർ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. താത്കാലിക ജീവനക്കാർക്ക് നിയമനം നൽകുന്നത് അവസാനിപ്പിക്കുക, പി എസ് സി പട്ടികയിൽ നിന്ന്…

Read More

അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു

കൽപ്പറ്റ : കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് ബോസ്(33 ) കുന്നംകുളം, ഗീവർ(48 ), എറണാകുളം, വിപിൻ ജോസ്(45 ), എറണാകുളം, സുരേഷ്(49 ), ഓമശ്ശേരി, കോഴിക്കോട്, വിഷ്ണു (23 ) പെരുമ്പാവൂർ, രാജിൻ (33) അങ്കമാലി, ടോജോ തോമസ്(22 )അങ്കമാലി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ലോട്ടറി…

Read More

ഇന്ന് രോഗമുക്തി നേടിയത് 7991 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 96,004 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂർ 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂർ 561, കാസർഗോഡ് 516 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

തൃശ്ശൂരിലെ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേടെന്ന ആരോപണം; വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ജോസഫ് ടാജറ്റ്

തൃശ്ശൂരിലെ തെരഞ്ഞെടുപ്പിലും വോട്ട് ക്രമക്കേട് ഉണ്ടായെന്ന എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ ആരോപണത്തെ പിന്തുണച്ച് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. 10 ഫ്ലാറ്റുകളിൽ പരിശോധന നടത്തിയാണ് നിയോജകമണ്ഡലത്തിന് പുറത്തുള്ള ആളുകളെ ഉൾപ്പെടുത്തി എന്ന പരാതി നൽകിയതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. അന്ന് കളക്ടർ പറഞ്ഞത് വോട്ടർപട്ടികയിൽ പേരുള്ളവരെ ഒഴിവാക്കാൻ കഴിയില്ല എന്നതാണ്. കളക്ടറുടെ നിലപാട് ആ വോട്ടർപട്ടികയിൽ പേരുള്ളവർക്ക്…

Read More

അടുത്ത നാല് ആഴ്ചകൾക്കുള്ളിൽ മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

  അടുത്ത രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ കൊവിഡിന്റെ മൂന്നാം തരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റേതാണ് മുന്നറിയിപ്പ്. അതേസമയം മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് പറയുന്നു മൂന്നാം തരംഗമുണ്ടാകുകയാണെങ്കിൽ ഇതിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ ആലോചിക്കുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഈ യോഗത്തിലാണ് ടാസ്‌ക് ഫോഴ്‌സ് തങ്ങളുടെ നിരീക്ഷണം പങ്കുവെച്ചത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ കൊവിഡ് രോഗികളുടെ…

Read More

കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് കേരളം തിരിച്ചുപിടിക്കുമെന്ന് എ കെ ആന്റണി

സംസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. കേരളം തിരിച്ചുപിടിക്കണം. ഹൈക്കമാൻഡ് നൽകിയ നിർദേശങ്ങളും ആന്റണി വിശദീകരിച്ചു. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞു. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസമാർജിക്കും. കേരളം തിരിച്ചുപിടിക്കണം ഭൂരിപക്ഷം സ്ഥാനാർഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം. അതിൽ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കും. കേരളത്തിലെ…

Read More

എറണാകുളം ജില്ലയിൽ ഇന്ന് 100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 100 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1. ഫോർട്ട് കൊച്ചി സ്വദേശി (30) സമ്പർക്കം 2. എടത്തല സ്വദേശി (17) സമ്പർക്കം 3. കളമശ്ശേരി സ്വദേശിനി (21) സമ്പർക്കം 4. കാലടി സ്വദേശിനി (71) സമ്പർക്കം 5. എടത്തല സ്വദേശി (18) സമ്പർക്കം 6. കാലടി സ്വദേശിനി (8) സമ്പർക്കം 7. കീഴ്മാട് സ്വദേശി (2)(സമ്പർക്കം ) 8. തൃക്കാക്കര കോൺവന്റ് (41) സമ്പർക്കം 9. തുറവൂർ സ്വദേശി (23) സമ്പർക്കം 10. തൃക്കാക്കര…

Read More

ജവഹർലാൽ നെഹ്‌റു റോഡിന്റെ പേര് മാറ്റി; ഇനി മുതൽ നരേന്ദ്ര മോദി മാർഗ്

  രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള റോഡിന് നരേന്ദ്രമോദിയുടെ പേര് നൽകി സിക്കിം സർക്കാർ. സിക്കിമിലെ സോംഗോ തടാകത്തെയും നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാൽ റോഡ് ഇനി മുതൽ നരേന്ദ്രമോദി മാർഗ് എന്ന് അറിയപ്പെടും. സിക്കിം ഗവർണർ ഗംഗാ പ്രസാദാണ് റോഡിന്റെ പുനർനാമകരണം നിർവഹിച്ചത്. സൗജന്യ വാക്‌സിനും റേഷനും നൽകിയതിന്റെ ആദര സൂചകമായാണ് മോദിയുടെ പേര് പാതക്ക് നൽകിയതെന്ന് അധികൃതർ ന്യായീകരിക്കുന്നു.

Read More